ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൫൬

ന പട്ടണത്തിന്റെ നാലുപുറവും പരന്നു പെലൎഗ്ഗരുടെ ഭൂതങ്ങളെ അല്ലാതെ
മനുഷ്യസാദൃശ്യമുള്ള ദെവകളെ പ്രതിഷ്ഠിച്ചു അകയൎക്കദ്യൂ എന്ന ദെവരാജാ
വ് പ്രധാനം യൊന്യർ കുതിരയെ സൃഷ്ടിച്ച വരുണനെ സെവിക്കും അകയരി
ൽ വാഴുന്ന പെലൊപ്പ് സ്വരൂപം വളരെ ജയിച്ചു സുഖിക്കകൊണ്ടു ആ അൎദ്ധ
ദ്വീപിന്നു ഒക്കെക്കും പെലൊപനെ എന്ന പെർ വന്നു അഥെന രാജ്യ
ത്തിൽ യൊന്യനായഥെസ്യ ഭരിക്കുമ്പൊൾ നാലു തറകളിൽ വെവ്വെറെ പാ
ൎക്കുന്ന തറവാട്ടുകാരെ ഒരുമിച്ചു അഥെന പട്ടണത്തിൽ വസിപ്പാറാക്കി താൻ
കെക്രൊപ്പ് രാജധാനിയിൽ വാഴുകയും ചെയ്തു- അതല്ലാതെ ചില ധ്രാക്യ
കുലങ്ങളും അതാത മലച്ചരുവിൽ കുടിയെറി മദ്യദെവനായ ബഖിനെ സങ്ക
ല്പിച്ചു സെവിച്ചു കൊണ്ടിരിക്കുമ്പൊൾ ഒൎഫ്യ മുതലായ കവികൾ അവരിൽ നി
ന്നുണ്ടായി സരസ്വതിപ്രസാദം കൊണ്ടു ശെഷം ദെശങ്ങളിലും കീൎത്തിപ്പെട്ടു
കാവ്യങ്ങളിൽ രസം ഉദിപ്പിക്കയും ചെയ്തു-

൪൮., പ്രബലവീരന്മാരുടെ കാലം

ഇപ്രകാരം നാനാജാതിക്കാർ യാത്രയായി കുടിയെറിയും അയല്ക്കാരൊടു െ
പാരുതം നിത്യം തമ്മിൽ ഉരമ്മികൊണ്ടിരിക്കുമ്പൊൾ അവകാശ ഭൊഗങ്ങൾ
ക്ക സ്ഥിരത വരാതെ കൈയൂക്കുള്ളവൎക്കത്രെ ആധിക്യം ഉണ്ടായിവന്നു അ
ക്കാലത്തെ അതിമാനുഷരായ മിടുക്കന്മാർ കരവഴിയായും കപ്പല്വഴിയാ
യും പുറപ്പെട്ടു നായാട്ടു കവൎച്ച പൊർ മുതലായതിൽ രസിച്ചു കീൎത്തിയെ പ്രാപി
ച്ചു അൎഗ്ഗൊ കപ്പൽ കെട്ടി സ്വൎണ്ണചൎമ്മത്തിന്നായി കരിങ്കടലിൽ ഒടിയ അ
യലനായ യാസൊൻ ക്രെത്യരെ അഥെനയിൽ നിന്നു തടുത്തു വാണതെസ്യു
അതിവിഷമമായ പണികളെ എടുത്ത ഹെരക്ലാ എന്ന അകയൻ ഇങ്ങി
നെ മൂന്നു വീരന്മാരുടെ പരപ്പിൽ അന്നുണ്ടായി വന്നിട്ടുള്ള വിശെഷങ്ങ
ൾ വിസ്തരിച്ചു വൎണ്ണിച്ചുകിടക്കുന്നു ആദ്യം കുടിയെറിയവർ അടിമയും കുടിമയു
മായി കൃഷിനടത്തുമ്പൊൾ ജയിച്ചടക്കിയ വംശക്കാർ നായകസ്ഥാനത്തി
ലായി പടെക്കും അങ്കകളിലും മാത്രം ഉത്സാഹിക്കും ഇങ്ങിനെയുള്ള സ്വത
ന്ത്രന്മാൎക്ക കുലഹീനന്മാരായ തലവർ ഉണ്ടു അവരിൽ പ്രാപ്തി എറിയവൻ
രാജാവെന്ന പെർ എടുത്തു ന്യായം വിസ്തരിച്ചു യുദ്ധത്തിൽ നായകനാ
യി വെണ്ടുന്നകാലത്തിൽ ജനത്തിന്നായി കൊണ്ടു ഹൊമിക്കും വെവ്വെറെ

"https://ml.wikisource.org/w/index.php?title=താൾ:CiXIV258.pdf/64&oldid=192489" എന്ന താളിൽനിന്ന് ശേഖരിച്ചത്