ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

നിസ്സാരമെന്നു തളിക്കളയാൻ പാടില്ലാ എന്നു നമുക്കു ബൊ
ധപ്പെടും.

ആവികൊണ്ടു പദാൎത്ഥങ്ങളിൽ ചലനത്തെ ജനിപ്പിക്കു
ന്നതിനുള്ള യന്ത്ര പ്രകാരത്തെ സംക്ഷെപമായി പറയുന്നു.
പ്രഥമമായി ചലനം ജനിപ്പിക്കപ്പെടുന്നതു ഒരു കുഴലിനക
ത്തു പൊങ്ങുന്നതിനും താഴുന്നതിനും കഴീയുന്നതും ആ കുഴലി
ന്റെ ഉള്ളിൽ ഒരുവശത്തുനിന്നും ഒരുവശത്തെക്കു കാറ്റു കട
ക്കാതെ ഇരിക്കത്തക്ക വിധത്തിൽ ചെൎക്കപ്പെട്ടതും ആയ
ഒരു അടുപ്പിൽ ആകുന്നു. ആ കുഴലിന്റെ രണ്ടഗ്രങ്ങളും അട
ക്കപ്പെട്ടവയും ഒരു അഗ്രത്തിൽ കൂടി അതിന്റെ ഉള്ളിൽ ഇരി
ക്കുന്ന അടപ്പിന്റെ മദ്ധ്യത്തിൽ ഒരു യഷ്ടിദൃഢമായിയൊജി
പ്പിച്ചിട്ടുള്ളതും ആകുന്നു. ഇതിന്റെ രണ്ടറ്റങ്ങളിലും ചെറിയ
രന്ധ്രങ്ങളും അവയിൽ കൂടി ആവിയെ ഇച്ശപൊലെ ഉള്ളി
ൽ വിടുകയും വെളിയിൽ കളകയും ചെയ്യത്തക്ക വണ്ണം അവ
യ്ക്കു ചിലമൂടികളും ഉണ്ടു ഒരു ജലപാചക പാത്രത്തിൽ വെള്ളം
ഒഴിച്ചു തികത്തിക്കുമ്പാൾ ആ വെള്ളംആവിയായി പരിണ
മിച്ചു മെൽ പറഞ്ഞ കുഴലിനെയും ജലപാചക പാത്രത്തെ
യും തങ്ങളിൽ യൊജിപ്പിക്കുന്നതായ ഒരു നാളത്തിൽ കൂടി ആ
കുഴലിലെക്കു പ്രവെശിക്കുന്നു. ആവി ആദ്യം ആ കുഴലിന്റെ
ഊൎദ്ധ്വഭാഗത്തിൽ ഉള്ള രന്ധ്രത്തിൽകൂടി ഉള്ളിൽ പ്രവെശിച്ച
അകത്തുള്ള അടപ്പിനെ കീഴ‌്പൊട്ടെക്കു തള്ളുന്നു. ഉടനെ അ
ധൊഭാഗത്തിലുള്ള രന്ധ്രത്തിൽ കൂടി ആവി ഉള്ളിൽ പ്രവെശി
ക്കയും ഉൗൎദ്ധ്വഭാഗത്തിലുള്ള രന്ധ്രത്തിൽ കൂടി പ്രവെശിച്ച
ആവിവെളിയിൽ പൊകയും ചെയ്യുമ്പൊൾ ആ അടപ്പ മെ
ൽപ്പെട്ടെക്കു തള്ളപ്പെടുന്നു. പിന്നെ ഉടനെ ഊൎദ്ധ്വഭാഗത്തി
ൽ ഉള്ള രന്ധ്രത്തിൽ കൂടി ആവി ഉള്ളിൽ പ്രവെ ശിക്കയും അ
ധൊഭാഗത്തിൽ ഉള്ളരന്ധ്രത്തിൽ കൂടി പ്രവെശിച്ച ആവി
വെളിയിൽ പൊകയും ചെയ്യുമ്പൊൾ ആ അടപ്പ പുനശ്ച കീ
ഴ‌്പൊട്ടെക്കു തള്ളപ്പെടുന്നു. ഇപ്രകാരം ആവിമാറിമാറി ആ കു
ഴലിന്റെ രണ്ടുഭാഗങ്ങളിലും പ്രവെശ നിൎഗ്ഗമങ്ങളെ ചെയ്യു
ന്നതിനാൽ അതിന്റെ ഉള്ളിൽ ഉള്ള അടപ്പിനു അനവൎത്ത
മായി മെല്പൊട്ടും കീഴ‌്പൊട്ടും ഒരു ചലനം ജനിക്കുന്നു. യന്ത്രങ്ങ

2

"https://ml.wikisource.org/w/index.php?title=താൾ:CiXIV259.pdf/13&oldid=188682" എന്ന താളിൽനിന്ന് ശേഖരിച്ചത്