ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൦

ളുടെ വിചിത്രങ്ങളായ ഘടനാപ്രകാരങ്ങളാൽ ൟ ചലനം ത
ന്നെ മറ്റു അനെക പ്രകാരെണ ഉള്ള ചലനങ്ങൾക്കു നിദാ
നമാക്കിചെയ്യപ്പെടുന്നു.

നൂൽ നൂൽക്കുന്നതിനുംതടി അറുക്കുന്നതിന്നും അച്ചടി
ക്കുന്നതിനുമറ്റും ഉള്ള യന്ത്രങ്ങൾ മെൽവിവരിക്കപ്പെട്ട പ്ര
കാരം ചലനത്തൊടു കൂടിയിരിക്കുന്ന ആവിയന്ത്രത്തിൽ ഘ
ടിപ്പിക്ക പ്പെടുന്നതിനാൽ ആവിയന്ത്രത്തിന്റെ ചലനം അ
വയിൽ സംക്രമിക്കുന്നതു കൊണ്ടു ആ വെലകൾ ഒക്കെയും
അത്യാശ്ചൎയ്യകരമായും പ്രത്യക്ഷമായി കണ്ടിട്ടില്ലാത്ത ആളുകൾ
ക്കു മനസ്സുകൊണ്ടു നിരൂപിക്കുന്നതിനു അശക്യമായും ഉള്ള
വെഗത്തൊടു കൂടി ചെയ്യപ്പെടുന്നു.

ആവിയുടെ ശക്തിയെ വളരെ കാലം മുമ്പിൽതന്നെചി
ലജനങ്ങൾ അറിഞ്ഞു ഓരൊനിസ്സാരങ്ങളായ ഉപയൊഗങ്ങ
ളെ ചെയ്തു വരുന്നു. എന്നാൽ ഇപ്പൊൾ അതുകൊണ്ടു സാ
ധിക്കുന്ന അത്യത്ഭുതങ്ങായ കാൎയ്യങ്ങൾക്കു അതിനെ സാധാ
രണമായി ഉപയൊഗിക്കത്തക്കവണ്ണമുള്ള ഉപായങ്ങളെ പ്രവ
ൎത്തിപ്പിച്ചത് ഏകദെശം നൂറ്റിച്ചില്ലാനം വൎഷത്തിനു മുമ്പെ
ജെംസവാട്ടഎന്നു പെരുള്ള ഒരു ഇംഗ്ലിഷ മനുഷ്യൻ ആകുന്നു.
ഇപ്പൊൾ ആവി യന്ത്രത്താൽ നമുക്കുണ്ടായിട്ടുള്ള സൌകൎയ്യ
ങ്ങളെ പരിഗണനം ചെയ്യുന്നത് അശ ക്യമാകുന്നു പ്രായെ
ണ നമ്മുടെ ആവശ്യസാധനങ്ങളിൽ പലതും ഇപ്പൊൾ ആ
വിയന്ത്രത്തിന്റെ ഉപയൊഗത്താൽ സാധിക്കപ്പെട്ടവ യാകു
ന്നു ൟ യന്ത്രത്തിന്റെ തന്നെ പ്രവൃത്തിക്കുന്ന നിദാന ഭൂത
മായ കോൾ എന്ന സാധനത്തെ ഭൂമിയുടെ ഉള്ളിൽ നിന്നും എ
ടുക്കുന്നത് ൟ യന്ത്രത്തിന്റെ ഉപയൊഗം കൊണ്ടു തന്നെ ആ
കുന്നു. നാം വാങ്ങിച്ച ഉടുപ്പുകളും മറ്റും തയ്ക്കുന്ന ശീലത്തര
ങ്ങളിൽ പലതും ആവി യന്ത്രത്തിന്റെ ഉപയൊഗത്താൽ നെ
യ്തു ഉണ്ടാക്കപ്പെട്ടതും ചായം ഇടപ്പെട്ടതും ആകുന്നു. നമുക്കു എ
ഴുതുന്നതിനുള്ള കടലാസുകൾ ഇതിനാൽ ഉണ്ടാക്ക പ്പെടുന്നു.
അനെകംപുസ്തകങ്ങളും വൎത്തമാനകടലാസുകളും ഇതിനാൽ
അച്ചടിക്കപ്പെടുന്നു. മനുഷ്യൎക്കു ദുൎഗ്ഗമമായുള്ള ഭൂഗൎഭത്തിൽ നി
ന്നും സ്വൎണ്ണങ്ങൾ മുതലായ ലൊഹങ്ങൾ ഇതിനാൽ എടുക്ക

"https://ml.wikisource.org/w/index.php?title=താൾ:CiXIV259.pdf/14&oldid=188683" എന്ന താളിൽനിന്ന് ശേഖരിച്ചത്