ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧ൻ

ന്നു ഇതു അനെക പ്രകാരമായിട്ടുണ്ട. ചില സമയങ്ങളിൽ ചി
ലെടത്തു ചില ജ്വഭരങ്ങൾ സംഭവിച്ചു അനവധി ജനങ്ങൾ അ
പായപ്പെടുന്നു—

ജ്വര ചികിത്സയിൽ നാട്ടുവൈദ്യന്മാൎക്കു വലുതായിരിക്കു
ന്ന ഒരു ഭ്രമം ഉള്ളതിനെ ഇവിടെ പ്രസംഗിക്കെണ്ട താകുന്നു.
ഇവരുടെ പരമ സിദ്ധാന്തം ജ്വരിതന്മാരെ ലംഘിപ്പിക്കണം
എന്നാകുന്നു. ലംഘനംകൊണ്ട ജ്വരത്തിന്റെ സംരംഭത്തെ
ശമിപ്പിക്കാമെന്നു വിചാരിക്കുന്നതു എണ്ണഒഴിക്കാതെ ദീപജ്വാ
ലയെ ശമിപ്പിക്കുന്നതുപൊലെ ആകുന്നു എണ്ണ അവസാനി
ച്ചാൽ അഗ്നി ആ തിരിയിൽ ആക്രമിച്ചു അതിനെ ദഹിച്ചുതു
ടങ്ങുന്നതു പൊലെ ജ്വരത്തിന്റെ ശക്തികൊണ്ടു ദെഹത്തിൽ
ധാതുക്ഷയം ഉണ്ടാകുന്നു. ഇതു കൊണ്ട° ജ്വരത്തിന്നു ശാന്തി ഉ
ണ്ടാകുമെംകിലും ദെഹത്തിന്റെറബലം ക്ഷയിച്ചു പൊകുന്നു.
ൟ വിഷയത്തിൽ വളരെ യുക്തികൾ പറയാനുണ്ടായിരിക്കും
എന്നാൽ ഇപ്പൊൾ ചികിത്സയെ അല്ലെല്ലൊ പ്രസംഗിച്ചിരി
ക്കുന്നതു. ആയതുകൊണ്ട ഇവിടെ ഇതിന്റെ കാരണങ്ങളെ
യും നിവാരണൊപായങ്ങളെയും മാത്രം ഇംഗ്ലീഷഡാക്ടർമാരു
ടെ മതത്തെ അനുസരിച്ചു സംക്ഷിപ്തമായി പറയുന്നു.

ജലദൊഷം ഹെതുവായിട്ടും മറ്റും ഉണ്ടാകുന്ന ജ്വരങ്ങളു
ടെ കാരണം സ്പഷ്ടമാകുന്നുവല്ലൊ ആയതുകൊണ്ട പ്രത്യക്ഷ
മായി കാരണങ്ങൾ ഒന്നും അറിവാൻ പാടില്ലാതെ ചിലതുള്ള
പ്പനികളും മറ്റും ഉണ്ടാകുന്നതിന്റെ കാരണത്തെ ഡാക്ടർമാ
ർ വിചാരിച്ചിട്ടുള്ളതിനെ പറയാം ഇന്ദ്രിയങ്ങൾക്കു അഗൊ
ചരമായും, സമശീതൊഷ്ണ സ്ഥിതിയിൽ നിന്നും അതിക്രമി
ച്ചിട്ടുള്ളതായ ദെശസ്ഥിതിയിൽ നനവുള്ള പ്രദെശങ്ങളിൽ ചീ
ഞ്ഞ ഇലകളിൽ നിന്നും മറ്റും ഉത്ഭവിക്കുന്നതായും, രാത്രികാ
ലങ്ങളിൽ അധികം ശക്തിയൊടുകൂടിയതായും ഒരുപദാൎത്ഥം ഉ
ണ്ടു. ഇതിനെ മലെറിയാ, എന്നു വ്യവഹരിക്കുന്നു. ഇതിന്റെ
ഉത്ഭവമാകുന്നു ചില ജ്വരങ്ങൾക്കു കരണമായി വിചാരിക്ക
പ്പെട്ടിരിക്കുന്നതു. പലദേശങ്ങളിലും ൟ പദാൎത്ഥത്തിന്റെ ഉ
ല്പത്തിക്കു ആനുകൂല്യം ഉള്ള സ്ഥലങ്ങളിൽ ജ്വരം വളരെ കല
ശലായി ഉണ്ടായിട്ടുണ്ട ഇതിനു പ്രതിവിധി ഭവനങ്ങളുടെ സ

"https://ml.wikisource.org/w/index.php?title=താൾ:CiXIV259.pdf/23&oldid=188692" എന്ന താളിൽനിന്ന് ശേഖരിച്ചത്