ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൦

മീപങ്ങളിലുള്ള നിബിഡങ്ങളായ കുറ്റിക്കാടുകൾ, ചെടിക
ൾ, വയ്ക്കൊലുകൾ, പഴയൊലകൾ, ഇങ്ങനെ ഉള്ളവയെ ഒ
ക്കെയും തീയിട്ടു ചുട്ടുകളയുക ആകുന്നു ഇങ്ങനെ ചെയ്തിട്ടുള്ള
ദിക്കുകളിൽ ജ്വരം അധികമായി ഉണ്ടായിട്ടും ഇല്ലാ.

ഇപ്രകാരം എല്ലാ രൊഗങ്ങളുടെയും നിദാനങ്ങളെയുംനി
വാരണൊപായങ്ങളെയും പ്രത്യെകം പറയുന്നതിനെക്കാൾസാ
മാന്യമായും മുഖ്യമായും ദെഹസൌഖ്യ രക്ഷക്കു അപെക്ഷിത
കളായി ചിലസ്ഥിതികൾ വെണ്ടവയെ ഇവിടെ പറയാം
അവയെ അപ്രകാരം അനുഷ്ഠിച്ചാൽ ആരൊഗ്യവും ദീ
ഘായുസ്സും പ്രായെണ നിശ്ചയമായിട്ടുള്ളതാകുന്നു.

ആരൊഗ്യരക്ഷക്കു മുഖ്യമായി അപെക്ഷിതമായിട്ടുളളതു
ശുദ്ധമായ വായുവിൻറ സഞ്ചാരം ഉള്ള ഭവനങ്ങളിൽ ഇരി
ക്കുകആകുന്നു അതുകൊണ്ടു വായുവിനു മാലിന്യം ഉണ്ടാകു
ന്ന വസ്തുക്കളെ ഭവനങ്ങളുടെ സമീപത്തുനിന്നും കളയുകയും
ഭവനങ്ങളെ ധാരാളമായി വായുസഞ്ചാരം ഉണ്ടാകത്തക്ക വ
ണ്ണം പണിചെയ്യിക്കയും ചെയ്യുന്നതു ആരൊഗ്യരക്ഷക്കു അ
ത്യന്താപെക്ഷിതമാകുന്നു.

ദെഹത്തെ മാലിന്യംകൂടാതെ സൂക്ഷിക്കുകയും ആരൊ
ഗ്യരക്ഷക്കു വളരെ ആവശ്യകമാകുന്നു, ഇതിനു മുഖ്യൊപാ
യം സ്നാനംആകുന്നു സ്നാനംകൊണ്ടു ത്വക്കിനു നൈൎമ്മല്യവും
മൎദ്ദവവും ശൈത്യവും ഉണ്ടാകുന്നതിനാൽ ത്വക്കിൽ മാലിന്യം
കൊണ്ടും ഉഷ്ണംകൊണ്ടും ഉണ്ടാക്കുന്നുവയായ രൊഗങ്ങൾ ഉ
ണ്ടാകാതെയിരിക്കുന്നു.

വെള്ളം കുടിക്കുന്നതിലും വളരെ ജാഗ്രതയും സൂക്ഷ്മവും
ചെയ്വാനുണ്ടു. പാനത്തിന്നും പാകത്തിന്നും മലിനമായ ജലത്തെ
ഉപയൊഗിക്കുന്നതിനാൽ വളരെ ദെഹൊപദ്രവങ്ങൾ ഉണ്ടാ
കുന്നതാകുന്നു പ്രായെണ ഇവിടെ ഉള്ള കിണറുകളിലെ വെ
ള്ളങ്ങളിൽ തുലക്കണ്ണാടികൊണ്ടു നൊക്കിയാൽ ചെറിയ പുഴക്ക
ളെയും മറ്റും കാണാം. ൟ വെള്ളം തന്നെ പാകം ചെയ്തു ഉപ
യൊഗിച്ചാൽ യാതൊരു ഉപദ്രവവും ഉണ്ടാകയില്ല.

ആഹാരത്തിൽ വ്യവസ്ഥ ഉണ്ടായിരിക്കുക ആരൊഗ്യ ര
ക്ഷക്കു അവശ്യം അപെക്ഷിതമാകുന്നു. നിയത കാലങ്ങളിൽ

"https://ml.wikisource.org/w/index.php?title=താൾ:CiXIV259.pdf/24&oldid=188693" എന്ന താളിൽനിന്ന് ശേഖരിച്ചത്