ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൨

ര, ദുൎബ്ബലന്മാർ, വൃദ്ധന്മാർ, ഇവൎക്കു അതു വെണ്ടുന്നതാകുന്നു
ഇങ്ങനെ യുള്ള വരല്ലാത്ത ആളുകൾ പകൽ ഉറങ്ങുന്ന ശീല
ത്തെ ഒരിക്കലും പരിചയിക്കരുത.

വെളുപ്പാൻ കാലത്തെ ഉണൎന്നിരിക്കുന്നതും ആരൊഗ്യ
ത്തിന്റെയും ആയുസ്സിന്റെയും അഭിവൃദ്ധിക്കു ഹെതുവാകുന്നു

സകലജനങ്ങളും ൟ പറഞ്ഞിരിക്കുന്ന വിഷയങ്ങളിൽ
നല്ലവണ്ണം ശ്രദ്ധചെയ്യെണ്ടതാകുന്നു. തറവാട്ടിൽ പ്രാധാന്യം
ഉള്ള ആളുകൾ ഒന്നാമതു ചെയ്യെണ്ടുന്നവെല തങ്ങളുടെ തറ
വാട്ടിൽ ഉള്ള ജനങ്ങൾക്കു ആരൊഗ്യരക്ഷക്കുള്ള ഉപായങ്ങ
ളെ സ്ഥിരീകരിക്ക ആകുന്നു. രാജ്യത്തിൽ പ്രജാക്ഷെമത്തി
ന്നായി ചെയ്യെണ്ടുന്ന കാൎയ്യങ്ങളിലും മുഖ്യമായിട്ടു വെണ്ടുന്ന
തുജനങ്ങൾക്കു ആരൊഗ്യരക്ഷക്കു വെണ്ടുന്നതൊക്കെയും ചെ
യ്ക ആകുന്നു. ഇപ്രകാരം എല്ലാപെരും ൟ വലുതായിരിക്കു
ന്ന കാൎയ്യത്തിൽ ജഗരൂകന്മാരായിരുന്നാൽ ജനങ്ങൾക്കു ആ
രൊഗ്യവും സമൃദ്ധമായിരിക്കും.

ൟ ദെശത്തിൽ ഇപ്പൊൾ ജനസാമാന്യം അധിവ
സിക്കുന്ന ഭവനങ്ങളെയും അവ ഏതു വിധമായി
ഇരിക്കണമെന്നുള്ളതിനെയും കുറിച്ചു.

ൟ ദെശത്തിൽ ഇപ്പൊൾ സാമാന്യെന ജനങ്ങൾ അ
ധിവസിക്കുന്ന ഭവനങ്ങൾ ദെ ഹസൌഖ്യത്തിനു ഹാനിഭ
വിക്കാതെയും കാഴ്ചക്കു സന്തൊഷകരങ്ങളായും ഇരിക്കുന്ന വി
ധത്തിൽ ഉണ്ടാക്കപ്പെട്ടവ ആകുന്നില്ലാ. എന്തെന്നാൽ ൟ ഭ
൨നങ്ങളിൽ ധാരാളമായി വായു സഞ്ചാരവും തടവുകൂടാതെ
വെളിച്ചവും ഉള്ളസ്ഥലങ്ങൾ വളരെ ചുരുക്കമായിരിക്കുന്നു എ
ന്നാൽ സാമാന്യം ഉപപത്തി ഉള്ള മലയാളികൾ ഒരുനാലു
കെട്ടും നടുവിൽ മിററവും ആയി ഒരു മാതിരിപ്പണികൾ ചെ
യ്യിപ്പിക്കുന്നതു വളരെ ദൂഷ്യമാകുന്നില്ല. ഇങ്ങനെ ഉള്ള പ
ണികളിൽ ആനാലുകെട്ടിൽ തടവുകൂടാതെ വെളിച്ചം ഉണ്ടായിരി
ക്കുമെങ്കിലും അതിന്റെ ചുററും അറകളും മുറികളും വയ്ക്കുന്ന

"https://ml.wikisource.org/w/index.php?title=താൾ:CiXIV259.pdf/26&oldid=188695" എന്ന താളിൽനിന്ന് ശേഖരിച്ചത്