ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൪

ഇരിക്കുന്ന ഒരുത്തൻ കരുതിവെണം അവിടെ ഗതാഗതം
ചെയ്യുന്നതിനു ഭവനങ്ങളുടെ തട്ടുകൾ സാമാന്യം ഉയൎന്നിരി
ക്കുന്നതു കാഴ്ചക്കു ഭംഗി ഉള്ളതും ഉള്ളിൽ വായുസഞ്ചാരത്തി
നു അധികം അവകാശം ഉണ്ടാകുന്നതിനാൽ ദെഹസുഖത്തി
നു ഹെതുവായിതീരുന്നതും ആകുന്നു.

ഇവിടങ്ങളിൽ വാതിലുകളുടെ സ്വരൂപവും അവയുടെ
ഘടനാ പ്രകാരവും വളരെ വില ക്ഷണമാകുന്നു. ഇപ്പൊൾ
ചിലദിക്കുകളിൽ ഒക്കെയും ഭെദങ്ങൾ ചെയ്തുവരുന്നുണ്ടെംകിലും
പലദിക്കുകളിലും പഴയമാതിരിയിൽ ഉണ്ടാക്കപ്പെട്ടവാതിലുകൾ
ഉണ്ട. നാട്ടുദിക്കുകളിൽ ചിലദിക്കിൽ ഇപ്പൊഴത്തെ പരിഷ്ക
രിക്കപ്പെട്ടിട്ടുള്ള മാതിരി അറിയായ്ക കൊണ്ടൊ അതൊപഴയ
മാതിരിതന്നെ നന്നഎന്നുള്ള രുചിഭെദംകൊണ്ടൊ മുമ്പില
ത്തെ മാതിരിയായിതന്നെ വാതിലുകൽ ഉണ്ടാക്കപ്പെടുന്നൂ. ഇ
ങ്ങനെ ഉള്ള പണിയിൽ വാതിലുകളെ കട്ടിളകളിൽ ചെൎത്തി
രിക്കുന്നതും അവയിൽ പൂട്ടു, ഓടാമ്പൽ, സാക്ഷാ, മുതലായവ
) തറച്ചിരിക്കുന്നതും മറ്റും ഏറ്റവും അപരിഷ്കാര സൂചകങ്ങളാ
യിരിക്കുന്നു ൟ പണിയിൽ മരത്തിനും ഇരിമ്പിനും മറ്റും അ
നാവശ്യമായി അധികവ്യയം വെണ്ടിവരികയും കതകുതുറക്കു
കയൊ അടയ്ക്കുകയൊ ചെയ്യുന്നതിനു അധികശ്രമം ഭവി
ക്കയും അപ്പൊൾ ശ്രവണാരുനൂദമായശബ്ദം ഉണ്ടാകയും മ
ററും ചെയ്യുന്നു ഇപ്പൊൾ ഇങ്ങനെയുള്ള പണിയുടെഅപരി
ഷ്കാരത്തെ അറിഞ്ഞു ചിലദിക്കിൽ ഭെദപ്പെടുത്തിപണികൾ
ചെയ്തുവരുന്നതിൽ വാതിലുപണികളിൽ ചുഴിക്കുറ്റി,സാക്ഷ,
താഴ മുതലായവ ഉണ്ടായിരുന്നതിനെ തള്ളിവൃത്തിയായ വി
ജാവരികളും ചെറിയ മുടക്കങ്ങളും വൃത്തിയുള്ള പൂട്ടുകളും ഉണ്ടാ
ക്കിച്ചുവരുന്നതു എത്രസൌഷ്ഠവവും ഭംഗിയും ഉള്ളതായിരി
ക്കുന്നു

ഗൃഹങ്ങളിൽ ഇരിക്കാനുള്ള സ്ഥലജങ്ങളിൽ നിന്നും കുറയ
ദൂരത്തിൽ ആയിരിക്കണം മറ്റു ആവശ്യത്തിനുള്ള സ്ഥലങ്ങളെ
ല്ലാം. പ്രായെണ മലയാളികൾ ഭവനങ്ങൾ പണിയിക്കുന്ന
തിൽ മുഖ്യമായിട്ട ഒരു ഭാഗം ആകുന്നു, അവർ ശ്രദ്ധ ചെയ്തു
നൊക്കുന്നത, അത എന്തെന്നാൽ, നീർക്കാപ്പുര പണിയിക്കു

"https://ml.wikisource.org/w/index.php?title=താൾ:CiXIV259.pdf/28&oldid=188697" എന്ന താളിൽനിന്ന് ശേഖരിച്ചത്