ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൧

റ്റിയെ ജനിപ്പിക്കുന്നുതിനു ഒരു ഗാൽവാനിക്കു ബാറ്ററി
യും ആ ഇലകടർ സിറ്റിയെ പ്രചരിപ്പിക്കുന്നതിനു ഓരൊ
സ്ഥലങ്ങളുടെ മദ്ധ്യെ കമ്പികളും എവിടെക്കാണൊ വൎത്തമാ
നം അയക്കുന്നു ആ സ്ഥല ത്തുള്ളവനു ഇലകടർ സിറ്റിയെ
പ്രത്യക്ഷമാക്കിചെയ്യത്തക്കതായി അവിടെ ഒരു യന്ത്രപ്പണി
യും കൂട്ടിട്ടുള്ള ഒരു സാധനമാകുന്നു എന്നു സിദ്ധമായല്ലൊ.
പ്രെഷയിതാവിനു ഗ്രഹിതാവിനൊടു എന്തെങ്കിലും വൎത്തമാ
നം അറിക്കെണ്ടതായിരിക്കുമ്പൊൾ ആ പ്രെഷയിതാവ ബാ
റ്ററിയുടെ അഗ്രങ്ങളെ തപാൽ കമ്പിയൊടു ക്രമപ്രകാരം യൊ
ജിപ്പിക്കുന്നു. ഉടനെ ഗ്രഹിതാവ സങ്കെതിതകളായ സം
ജ്ഞകളെ അറിഞ്ഞ ആ സന്ദെശത്തെ ശരിയായി എഴുതി എ
ടുത്തുകൊള്ളുന്നു.

ഇപ്രകാരം തന്നെ മറ്റൊരു ദിക്കിൽ നിന്നും ഒരു വൎത്ത
മാനം ഇങ്ങൊട്ടു അയക്കെണ്ടതായിരുന്നാൽ അതു പൊലെ യു
ള്ള സാധനസാമഗ്രികൾ ഒക്കെയും വെണ്ടതാകുന്നു. പക്ഷെ
തപാൽ കമ്പികൾ മാത്രം രണ്ടിന്നും ഒന്നായിരുന്നാൽ മതി.

ൟ അത്യത്ഭുതമായതപാൽകമ്പിഇപ്പൊൾഭൂമിയിൽ പ്രാ
യെണ സകല ഭാഗങ്ങളെയും അന്യൊന്യം യൊജിപ്പിച്ചിരി
രിക്കുന്നു ചില ദിക്കുകളിൽ ൟ കമ്പി അസംഖ്യയൊജന ദൂരം.
സമുദ്രത്തിന്റെ ഉള്ളിൽകൂടി പൊയിരിക്കുന്നു. ഇങ്ങനെ സമു
ദ്രത്തിന്റെ ഉള്ളിൽ കിടക്കുമ്പൊൾ അവയ്ക്കു അറ്റകുറ്റം വരാ
തെ വെണ്ടുംപ്രകാരം ഉള്ള കരുതലുകൾ ഒക്കെയും ചെയ്തിട്ടു
ണ്ടു ഇപ്പൊൾ ഭൂമിയിൽ നാം ഇരിക്കുന്നതിന്റെ അധൊഭാ
ഗമായ അമെരിക്കാ ദെശവുമായി നമുക്കു അത്യല്പ കാലംകൊ
ണ്ടു വൎത്തമാനങ്ങൾ അന്യൊന്യം അറിയിപ്പാൻ കഴിയുന്ന
താകുന്നു.

കമ്പിതപാലിന്റെ ഉപയൊഗങ്ങളെ പരിഗണിക്കുന്ന
തു പ്രയാസം തന്നെ ഇത പരിഷ്കാരത്തിന മുഖ്യമായ ഒരു വ
ഴിയാകുന്നു. എന്തെന്നാൽ ഇതുകൊണ്ടു നമുക്കു സകല ദെശ
ത്തെയും വൎത്തമാനം ഉടനുടൻ അറിയാൻ കഴിയുന്നെല്ലൊ.
സാധാരണമായി ജനസമുദായത്തിനു ഇതുകൊണ്ടുള്ള ഉപ
യൊഗം അഗണ്യമാകുന്നു, കച്ചവടത്തിനു ഇതുകൊണ്ടു വള

"https://ml.wikisource.org/w/index.php?title=താൾ:CiXIV259.pdf/35&oldid=188704" എന്ന താളിൽനിന്ന് ശേഖരിച്ചത്