ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൨

ളെ ഗുണങ്ങൾ ഉണ്ടായിട്ടുണ്ട. രാജ്യകാൎയ്യങ്ങൾക്കു വളരെ
സൌകയ്യങ്ങൾ സംഭവിച്ചിട്ടുണ്ട—

എത്രയും ജനൊപകാരത്തിന കാരണഭൂതമായുള്ള ആവി
വണ്ടിക്കും ൟ കമ്പിതപാലിന്റെ സഹായം അവശ്യം അപെ
ക്ഷിതമാകുന്നു. അതില്ലാതെ ഇരുന്നാൽ ആവി വണ്ടികൾ
നിമിത്തമായി അനെകം അനൎത്ഥങ്ങൾ വന്നു കൂടിയെക്കും
അതുകൊണ്ടു ഇപ്പൊൾ ആവിവണ്ടി നടപ്പായിട്ടു ദിക്കുകളി
ൽ ഒക്കെയും അതിനു പ്രത്യെകമായി ഒരു കമ്പിതപാലും ഉണ്ട.
അതിൽ ആവി വണ്ടിയിടപെട്ട വൎത്തമാനങ്ങളെ മാത്രമെഅ
ന്യൊന്യം അറിയിക്കാറൊള്ളു.

ഇപ്പൊഴും ഓരൊ സ്ഥങ്ങളിൽ കമ്പിതപാൽ ഇട്ടുവരു
ന്നുണ്ടു. ഇനികുറെ സംവത്സരം കഴിയുമ്പൊൾ ഇതു ഭൂമിയി
ൽ സകല ഭാഗങ്ങളിലും വ്യാപിച്ച എത്രയൊ ദൂരസ്ഥിതങ്ങളാ
യ ഓരൊരൊ ദെശങ്ങളെ അന്യൊന്യം യൊജിപ്പിച്ച സകല
ജനങ്ങൾക്കും പരസ്പരം സ്നെഹബന്ധത്തെ സ്ഥിരീകച്ചജ്ഞാ
നാഭിവൃദ്ധിക്കും പരിഷ്കാരത്തിനും പ്രബലമായ ഹെതുവാ
യി ഭവിക്കുന്നതാകുന്നു.

ഒരു ചെറിയ നാടകം

പ്രസ്താവനാ.

ഏകദെശം ൧൦൦൦ സംവത്സരത്തിനു മുമ്പെ ഇംഗ്ലാണ്ടുരാ
ജ്യത്തു ആൽപ്രെഡ എന്നു നാമധെയത്തൊടു കൂടി ഒരു രാജാ
വ ഉണ്ടായിരുന്നു. ആ രാജാവ, രാജ്യപരിപാലനം ചെയ്തു
കൊണ്ടുവരുമ്പൊൾ, ആ രാജ്യത്തിന്റെ അയൽ രാജ്യനിവാ
സികളായി മഹാദുഷ്ടന്മാരായി ക്രൂരന്മാരായുള്ള ഡെൻസ എ
ന്നുള്ള ആളുകൾ അദ്ദെഹത്തിനൊടു യുദ്ധത്തിനായി പുറപ്പെട്ടു
യുദ്ധംചെയ്തു യുദ്ധത്തിൽ പരാജിതനായി ശത്രുക്കളെ ഭയപ്പെ
ട്ടു വലുതായിരിക്കുന്ന കാട്ടിൽ പ്രവെശിച്ച സഞ്ചരിച്ചും കൊ
ണ്ടിരിക്കുമ്പൊൾ ഒരു ദിവസം ക്ഷുൾപിപാസാ പീഡിതനാ
യിട്ടു യതൃച്ശയാ ഒരുകുടിയാനവന്റെ ഭവനത്തിൽ ചെല്ലുന്ന

"https://ml.wikisource.org/w/index.php?title=താൾ:CiXIV259.pdf/36&oldid=188705" എന്ന താളിൽനിന്ന് ശേഖരിച്ചത്