ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൪

പുറപ്പെടുന്ന പുകയും കുറെ അകലെ കാണുന്നു- അവിടെക്കു
പുറപ്പെടുകന്നെ—

രംഗം— കുടിലിന്റെ പുരൊഭാഗം.

ഗുബ്ബാ മുമ്പൊട്ടു വരുന്നു. ഗാണ്ഡലിൻ അകത്തിരിക്കുന്നു.
ആൽപ്രെഡ. അല്ലയൊ ഗുണവാനെ അങ്ങെക്കു വന്ദനം
വളരെ പരവശനായിരിക്കുന്ന ഒരു പാന്ഥന്നു വല്ലതും കൊടു
ക്കുമൊ

ഗുബ്ബാ ൟ യ്യിടെ വഴിപൊക്കരു കുറെ അധികം തന്നെ
അവൎക്കു എല്ലാപെൎക്കും വല്ലതും കൊടുക്ക എന്നുവച്ചാൽ ഒടു
ക്കം ഞങ്ങൾക്കു ഉള്ളതുഒക്കെയും നാസ്തിയായി പൊകുമെല്ലൊ
എംകിലും നമ്മുടെ ഭാൎയ്യയുടെ അടുക്കലെക്കു വരികതന്നെ. ത
നിക്കുപല്ലതും ഉണ്ടാകുമൊഎന്നു നൊക്കട്ടെ,നൊക്ക എടി, ഞാ
ൻഇതുവരയും മരം മുറിച്ചുകൊണ്ടിരുന്നതുകൊണ്ടു എനിക്കുവ
ളരെ ക്ഷീണമായിരിക്കുന്നു.

ഗാന്ധലിൻ. എല്ലായ്പൊഴും താൻ സാപ്പാട്ടിനു ഒരുങ്ങി
തന്നെ ഇരിക്കുന്നു. എന്നാൽ ഇപ്പൊൾ കാലമായിട്ടില്ല അടു
പ്പത്തു കിടക്കുന്നഅപ്പം വെകുന്നതിനു ഇനിയും ഒരു മണി
ക്കൂറു നെരം വെണ്ടിവരും, നെരവും അത്രെ ആയൊള്ളല്ലൊ,
നിഴൽ ഇനിയും കളപ്പുരയുടെ അങ്ങെവശത്തായില്ലല്ലൊ- അ
ങ്ങെക്കൂടെ വരുന്ന ആള ആരാ—

ആൽപ്രെഡ- ഞാനൊരു വഴിപൊക്കനാണെ. എനിക്കു
വല്ലതും ഭക്ഷണവും ഒരുസ്ഥലവും കിട്ടിയാൽ കൊള്ളാം.

ഗാൻ. ആഹാ. വഴിപൊക്കനാണ, അല്ലെ. എനിക്കു
വഴിപൊക്കരെ കുറിച്ചു അത്ര സ്നെഹം ഇല്ലാ, ൟ ദെശത്തുഅ
വരെസ്നെഹിക്കുന്നതിനുമിടയില്ലാ. ഓരൊവഴിപൊക്കരെ ഇം
ഗ്ലാണ്ടിൽ വന്നുകൂടിയതിൽ പിന്നെ ഇംഗ്ലാണ്ടിന്നു ഒരിക്ക
ലും ക്ഷെമം ഉണ്ടായിട്ടില്ല—

ആൽപ്രെഡ. ഞാൻ ൟ വീട്ടിൽ ഒരു വഴിപൊക്കൻഎ
ന്നല്ലാതെ ഇംഗ്ലണ്ടിൽ ഞാൻ വഴിപൊക്കനായിട്ടുള്ളവ നല്ലാ-
ഞാൻ ഇംഗ്ലണ്ടിൽ ജനിച്ചിട്ടുള്ള ഒരു ഇംഗ്ലീഷകാര നാകുന്നു:

ഗുബ്ബാ. ആഹാ എന്നാൽ നമ്മുടെ വീടുകളെ ഒക്കെയും
തീവയ്ക്കുകയും കുന്നുകാലികളെ ഒക്കെയും ഓടിക്കിയും ചെയ്യു

"https://ml.wikisource.org/w/index.php?title=താൾ:CiXIV259.pdf/38&oldid=188707" എന്ന താളിൽനിന്ന് ശേഖരിച്ചത്