ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൭

വെല എടുപ്പിക്കാൻ ഉണ്ടൊ? ഇവൻ അടുപ്പിൽ തീ എരിക്കുക
യൊ മെശ തുടക്കുകയൊ മറ്റൊ ചെയ്യുമായിരിക്കും.

ഗാൻ. എന്നാൽ അയാൾ അടുപ്പത്തുള്ള ൟ അപ്പം സൂ
ക്ഷിക്കട്ടെ. എനിക്കു പശുക്കളെ കറക്കുവാൻ പൊകണം.

ഗുബ്ബാ ഇതുവരെ അത്താഴം കാലമായില്ലല്ലൊ ഞാൻവി
റകു കെട്ടിവെക്കാൻപൊകുന്നു.

ഗാൻ. അല്ലയൊ സ്നെഹിതാ അപ്പം കരിഞ്ഞുപൊകാ
തെ അവയെ കൂടക്കൂടെ മറിച്ചിട്ടു നല്ലതിന്മണ്ണം നൊക്കി കൊ
ള്ളണമെ.

ആൽപ്രെഡ. അങ്ങനെതന്നെ.

ആൽപ്രെഡ തനിച്ചു.

ആൽ പ്രെഡ എന്റെ കഷ്ടതകളെ ഞാൻ സഹിക്കാം
ശത്രുഭടന്മാരാൽ ആക്രാന്തമായ എന്റെ രാജ്യത്തിന്റെ കഷ്ടാ
വസ്ഥയെ ഞാൻ എങ്ങനെസഹിക്കും. ഹംബർ മുതൽ തംസു
വരെയുള്ള നദികളിലെ വെള്ളം രക്തധാര കൊണ്ടു കലുഷമാ
യി തീൎന്നിക്കുന്നു. എന്റെ ബലവാന്മാരായുള്ള ഭടന്മാ
രൊക്കെയും നി ഗ്രഹിക്കപ്പെട്ടിരിക്കുന്നു. സാധുക്കളായ നമ്മു
ടെ പ്രജകളിൽ ഏതാനും പെരെ കൊല്ലുകയും മറ്റുള്ളവരുടെ
വസ്ത്രങ്ങളെ പിടിച്ചു പറിച്ചു നഗ്നന്മാരാക്കി ശകാരിച്ച അവ
മാനിച്ച അവരുടെ ഭവനങ്ങളിൽ നിന്നു ഓടിക്കയും ചെയ്തി
രിക്കുന്നു അവരുടെ രാജാവായിട്ടു ൟശ്വരനാൽ നിശ്ചയിക്ക
പ്പെട്ടവനായ എനിക്കും അതിക്രൂരന്മാരായുള്ള ൟ ശത്രുക്കളി
ൽനിന്നു അഗതികളായിരിക്കുന്ന ജനങ്ങളെ രക്ഷിക്കാൻ ത്രാ
ണിഇല്ലാതെയും ആയിതീന്നു പൊയല്ലൊ. ഹാ കഷ്ടം! സൎവ്വ
ശക്തനായിരിക്കുന്ന ൟശ്വരാ, ൟ രാജ്യത്തെ ഭയംകരന്മാരാ
യഡെൻകാരിൽ നിന്നു രക്ഷിക്കാൻ ഞാൻ ശക്തനല്ലെംകിൽ
ഇവരെ യുദ്ധംചെയ്തു തൊല്പിക്കാൻ തക്കവണ്ണമുള്ള ശൂരന്മാരെ
ഉണ്ടാക്കി അതിന്മണ്ണം ചെയ്യിക്കണമെ, ഞാൻ ൟ ദാസ്യവൃ
ത്തിയാൽ ൟ കുടിലിൽ കിടന്നു കാലം കഴിച്ചു കൂട്ടികൊ
ള്ളാം. ഇംഗ്ലണ്ടിനു സൌഖ്യമായാൽ എനിക്കു തൃപ്തി യായി
ഒ! അതാ നമ്മുടെ ഗൃഹപതികൾ വരുന്നു.

ഗുബ്ബായും ഗാൻഡിലിനും പ്രവെശിക്കുന്നു.

"https://ml.wikisource.org/w/index.php?title=താൾ:CiXIV259.pdf/41&oldid=188710" എന്ന താളിൽനിന്ന് ശേഖരിച്ചത്