ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൫൦

പ്പണികളെയൊ ആഭരണാദികളെയൊ ചെയ്യാൻ പഠിക്കു
ന്നതിനു അധികം ചിലവും ൟ വെലകളെ അഭ്യസിച്ച അ
വയിൽ യൊഗ്യത സമ്പാദിക്കുന്നതിനു അധിക കാലതാമ
സവും വെണ്ടിയിരുന്നു ആ അന്തരത്തിൽ തന്റെ കാല
ക്ഷെപവും നടക്കണം തന്റെ ഗുരുവിനു ശമ്പളവും കൊടുക്ക
ണം അതിനു ദ്രവ്യം ഉണ്ടായിരിക്കണം എന്നാലെ ആ വെല
കളിൽ യൊഗ്യത സമ്പാദിക്കാൻ കഴിയു. അതുപൊലെ തന്നെ
സാമാന്യമായഒരുകണക്കെഴുത്തു അഭ്യസിക്കുന്നതിനു വെണ്ടി
യിരിക്കുന്നതിനെക്കാൾ ന്യായങ്ങളെ അഭ്യസിച്ചു അവയിൽ
പാണ്ഡിത്യം സമ്പാദിക്കുന്നതിനു അധികം ചിലവും കാല
താമസവും വെണ്ടിവരുന്നു ഇങ്ങനെ അധികം ചിലവും കാല
താമസവും വെണ്ടിവരുന്നതായ ന്യായശാസ്ത്രാഭ്യാസം കൊ
ണ്ടു അധികം ദ്രവ്യംകിട്ടും എന്നുള്ള നിശ്ചയം ഇല്ലാതെ ഇരു
ന്നാൽ അങ്ങനെയുള്ള അധികച്ചിലവുചെയ്യാൻ ശെഷിയുംമ
നസ്സും ഉള്ള ആളുകൾ ആരും തങ്ങളുടെ കുഞ്ഞുങ്ങളെ ആ ശാ
സ്ത്രത്തെ അഭ്യസിക്കാൻ ഉത്സാഹിക്കയില്ല.

എന്നാൽ ചിലപ്പൊൾ ഒരു വിദ്യയെ അഭ്യസിക്കുന്നതി
നായി അയക്കപ്പെട്ട ബാലൻ മൂർഖനായൊ അലസനാ
യൊ തീൎന്നു ആ വിദ്യയിൽ തന്റെ ഉപജീവനത്തെ കഴിച്ചു
കൊള്ളുവാൻ തക്കവണ്ണം ഉള്ള പാണ്ഡിത്യം സമ്പാദിക്കാതെ
പൊകുന്നു. അപ്പൊൾ അവന്റെ പിതാവു നിരാശനാക
യും തന്റെ മകന്റെ വിദ്യാഭ്യാസത്തിനായി ചെയ്തിട്ടുള്ള
ചിലവുകൾ ഒക്കെയും നിഷ്ഫലങ്ങളായി തീരുകയും ചെയ്യു
ന്നു. അതുകൊണ്ടു ഒരു മാസം കണക്കു എഴുതുന്ന ആളിനു
കിട്ടുന്ന ശമ്പളത്തെക്കാൾ ഒരുമാസം ജഡ്ജി ഉദ്യൊഗം ഭരിക്കു
ന്ന ആളിനു അധികം ശമ്പളം കിട്ടുന്നത ജഡ്ജി ഉദ്യൊഗത്തി
നു വെണ്ടുന്നപാണ്ഡിത്യത്തെ സമ്പാദിക്കുന്നതിൽ അധികം
ചിലവും കാലതാമസവും, ഒരുവെള മൌർഖ്യം കൊണ്ടൊഅല
സതകൊണ്ടൊ പാണ്ഡിത്യം സമ്പാദിക്കാതെ പൊയാൽ ആ
വിഷയത്തിൽ വൃഥാ ദ്രവ്യവ്യയവും വരുന്നതു കൊണ്ടാണന്നു
പറയാൻ പാടില്ല കിന്തു, അങ്ങനെയുള്ള പ്രയാസങ്ങളിൽ പ്ര
വൎത്തിച്ച പാണ്ഡിത്യം സമ്പാദിക്കുന്ന ആളുകൾ വളരെ ചു

"https://ml.wikisource.org/w/index.php?title=താൾ:CiXIV259.pdf/54&oldid=188737" എന്ന താളിൽനിന്ന് ശേഖരിച്ചത്