ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഏഴാം അദ്ധ്യായം 83

ധികനും പ്രധാനമന്ത്രിയും ആയ വൃന്ദാവനദാസൻ കൃ
താഞ്ജലിയായിനിന്നുകൊണ്ട ഇന്ദുമതിയോട പറയുന്നു.

"അല്ലയൊദേവി! തിരുമനസ്സ അജ്ഞമാരായ
സ്ത്രീകളെപ്പോലെ സങ്കടപ്പെട്ട കിടക്കരുതെ! തിരുമനസ്സി
ലെ അച്ശനായി അവതരിച്ച പ്രതാപരുദ്രമഹാരാജാവ
ദുൎലഭങ്ങളായ രാജഭോഗങ്ങളെ വഴിപോലെ അനുഭവി
ക്കുകയും ധൎമ്മശാസ്ത്രപ്രകാരം പ്രജാപരിപാലനം ചെ
യ്കയും അദ്ദേഹത്തെ പിന്തുടരേണ്ടുന്നവളായ തിരുമന
സ്സിലേക്ക ആയാസംകൂടാതെ രാജ്യം ഭരിപ്പാനുള്ള മാൎഗ്ഗങ്ങ
ളെല്ലാം തുറന്നവെക്കുകയും ചെയ്തതിന്നശേഷമല്ലെ സ്വ
ൎഗ്ഗാലയത്തെ പ്രാപിച്ച പുരുഹൂതാൎദ്ധാസനാരൂഢനായി
രിക്കുന്നത? ജനിച്ചാൽ മരണവും മരിച്ചാൽ ജനനവും
നിശ്ചയം. മനുഷ്യരുടെ ആയുസ്സ കമ്പിതങ്ങളായ പല്ലവ
ങ്ങളുടെ അഗ്രങ്ങളിൽ നിക്ഷിപ്തങ്ങളായ അംബുവിന്ദുക്ക
ളേപ്പോലെ ക്ഷണഭംഗുരമല്ലെ? ജനങ്ങൾ മലിനാംബര
ങ്ങളെ ഉപേക്ഷിച്ച ശുഭ്രവസ്ത്രങ്ങളെ കൈക്കൊള്ളുന്നതു
പോലെ ദേഹികൾ ജീൎണ്ണദേഹങ്ങളെ ത്യജിച്ച പൂൎണ്ണശോ
ഭങ്ങളായ നവദേഹങ്ങളെ സ്വീകരിക്കുന്നു. പുത്രമിത്രകള
ത്രാദികളായ ദേഹികൾ തമ്മിലുള്ള സംബന്ധം എത്രത്തോ
ളമെന്നവെച്ചാൽ രാത്രികാലത്ത വഴിയമ്പലങ്ങളിൽ ക
യറി വിശ്രമിക്കുകയും പ്രഭാതകാലത്ത തമ്മിൽ യാത്രപറ
ഞ്ഞുപിരിഞ്ഞുപോകുകയും ചെയുന്ന പാന്ഥന്മാർ തമ്മിൽ
ഉള്ളതുപോലെയാണെന്ന തിരുമനസ്സിൽ അറിയേണ്ടതാ
ണ. താതനാവട്ടെ മാതാവാവട്ടെ പ്രേതരൂപത്തെ അവ
ലംബിച്ചുപോയാൽപിന്നെ അവരെക്കുറിച്ച മാറത്തടിച്ച
തൊഴിക്കുന്നവർ എത്രയും മൂഢന്മാരും മായാസമുദ്രത്തിൽ
മഗ്നന്മാരും ആണെന്ന സംസാരതത്ത്വവേദികളായ മ
ഹാത്മാക്കൾ അനേകം ഗ്രന്ഥങ്ങളിൽ ഘോഷിക്കുന്നു. അ

"https://ml.wikisource.org/w/index.php?title=താൾ:CiXIV262.pdf/103&oldid=193884" എന്ന താളിൽനിന്ന് ശേഖരിച്ചത്