ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഏഴാം അദ്ധ്യായം 87

അത കഴിഞ്ഞിട്ട രണ്ടനാല ദിവസം ചെന്നപ്പോ
ൾ ഒരുനാൾ ഇന്ദുമതി മന്ത്രിവീരന്മാരുമായി ആലോചന
സഭയിൽ ഇരുന്ന ഓരോരൊ കാൎയ്യങ്ങളേപ്പറ്റി ആലോ
ചിച്ചു കൊണ്ടിരിക്കുമ്പോൾ വൃന്ദാവനദാസൻ എഴുനീറ്റ
"ദേവി! തിരുമനസ്സിലെ പട്ടാഭിഷേകത്തിന്ന ഇനി
വൈകിക്കുന്നത ഉചിതമല്ല. തിരുമേനി സ്വൎണ്ണവൎണ്ണമാ
യ ശിബികയിൽ കയറി ച്ശത്രചാമരാദ്യലങ്കാരങ്ങളോടും
വാദ്യഘോഷത്തോടുംകൂടി പട്ടണപ്രവേശം ചെയ്യുന്ന മ
ഹോത്സവാഘോഷം കാണ്മാൻ പ്രജകൾ മോഹിക്കുന്നു.
അവരുടെ ൟ മോഹം സഫലമാക്കേണ്ടതിന്ന കീഴുമൎയ്യാദ
പ്രകാരമെല്ലാം ശട്ടം ചെയ്യട്ടെയൊ?" എന്നിങ്ങിനെ തിരു
മനസ്സുണൎത്തിച്ചു. അപ്പോൾ മറ്റൊരു മന്ത്രി എഴുനീറ്റ
വൃന്ദാവനദാസനെ നോക്കി "അങ്ങ പറയുന്നതും പ്രജ
കൾ മോഹിക്കുന്നതും യഥാൎത്ഥമാണെങ്കിൽ നൊമ്മടെ മ
ഹാജ്ഞിയെ അങ്ങിനേയുള്ള ശിബികയിൽ അനുരൂ
പനായ ഒരു ഭൎത്താവോടുകൂടി കാണുന്നതിൽ അവൎക്ക
അധികം സന്തോഷം ഉണ്ടാവാൻ സംഗതിയുള്ളതകൂടാ
തെ ൟ സ്വരൂപത്തിലെ സമ്പ്രദായാഗതമായ നടവടിയും
ഇങ്ങിനെതന്നേയാണെന്ന തോന്നുന്നു" എന്ന പറഞ്ഞു.

ൟ മന്ത്രി ഇത്രത്തോളം പറഞ്ഞപ്പോഴക്ക ഇന്ദു
മതിയുടെ മുഖത്ത ബാധിച്ച വികാരഭേദങ്ങളേയും അ
പ്പോഴത്തെ അവളുടെ മൌനവ്രതത്തേയും കണ്ടതിനാൽ
ബുദ്ധിമാന്മാരിൽ വെച്ച ബുദ്ധിമാനായ വൃന്ദാവന
ദാസൻ ഇന്ദുമതിക്ക സുകുമാരന്റെ മേലുള്ള അനുരാ
ഗം ൟവിധത്തിൽ പ്രകാശിപ്പിച്ചതാണന്ന ക്ഷണ
ത്തിൽ മനസ്സിലാക്കി. എന്തുകൊണ്ടെന്നാൽ ഇന്ദുമതി ഒ
രുവനെ ഭൎത്താവാക്കി സ്വീകരിക്കേണമെങ്കിൽ അതസു
കുമാരനെയാണെന്ന ലോകപ്രസിദ്ധമായകഥയാണ. പി

"https://ml.wikisource.org/w/index.php?title=താൾ:CiXIV262.pdf/107&oldid=193895" എന്ന താളിൽനിന്ന് ശേഖരിച്ചത്