ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

88 ഏഴാം അദ്ധ്യായം

ന്നെ മന്ത്രി പറഞ്ഞ ൟവാക്ക കേട്ടപ്പൊൾ ഒന്നും മിണ്ടാ
തെ നിന്നതകൊണ്ട ഇന്ദുമതിക്ക വിവാഹം കാലമായി
രിക്കുന്നു എന്നും ദ്ധ്വവനിക്കുന്നു. ഉടനെ വൃന്ദാവനദാസൻ
"ഇനി അടിയങ്ങൾ താമസിക്കുന്നില്ല. തിരുമനസ്സിലെ അ
ഭിമതമെല്ലാം ഒരുവിധം അടിയങ്ങൾ ഗ്രഹിച്ചു. എല്ലാംസ
ൎവ്വശക്തനായ ദൈവംറതുണക്കട്ടെ" എന്നിങ്ങിനെ ഉണൎത്തി
ച്ച മന്ത്രിമാരെല്ലാം പിരിഞ്ഞുപോകയും ചെയ്തു.

വൃന്ദാവനദാസൻ തന്റെ ഗൃഹത്തിൽ എത്തി
യതിന്റെ ശേഷം ഏകാന്തമായ ഒരു മുറിയിൽ ചെ
ന്നിരുന്ന ഓരോന്ന ആലോചിപ്പാൻ തുടങ്ങി. "നാളെ
ഉദിക്കുന്നതിന്ന മുമ്പെ എല്ലാരാജ്യങ്ങളിലേക്കും ഒന്നു ര
ണ്ടു ഭൃത്യന്മാരെ അയക്കുക. അവർ എല്ലാടവും പോയി
തിരയട്ടെ. "പ്രശ്നവാദീഗുരുൎമ്മൌനി ച്ശത്മവാൽസ്തംഭമൃ
ലഗ: പ്രേഷകപ്രേഷകൊബാണ സ്സപ്തൈസചി
വാധമാ:" ൟ പറഞ്ഞ ഏഴുതരത്തിലുള്ള കൂട്ടരും ഒരു കാ
ശിന്നുപോലും വിലപിടിക്കാത്ത സചിവാധമന്മാരാണ.
ൟ വകക്കാരെ അയച്ചാൽ ഒന്നും കണക്കിലാവില്ലെന്ന
മത്രമല്ലാ സുലഭങ്ങളായ കാൎയ്യങ്ങളെക്കൂടി അവർ ദുസ്സാ
ദ്ധ്യത്തിലാക്കിത്തീൎക്കും. അതുകൊണ്ട പോകുന്നവർ ഒ
ന്നിനും കൊള്ളരുതാതെ പക്കത്തിൽ ഭക്ഷണംകഴിച്ച
പൊള്ളും ഭള്ളും പറഞ്ഞ നടക്കുന്നവരായാൽ പോരാ. വ
ളരെ സാമൎത്ഥ്യവും യുക്തിയും ഉള്ളവരായിരിക്കണം. ൟ
വകക്കെല്ലാം സാമൎത്ഥ്യം ബ്രാഹ്മണൎക്കകൂടും. എന്നതന്നെ
യല്ല അവൎക്ക ഇല്ലത്തെ പൂച്ചപോലെ എവിടെച്ചെല്ലാനും
തടസ്ഥമില്ല" എന്നിങ്ങിനെ ഒരിക്കൽ ആലോചിക്കുക
യും, ഉടനെതന്നെ "സുകുമാരൻ ഇപ്പോൾ ഉണ്ടൊ?
അതൊ മരിച്ചുപോയൊ? അത തന്നെ നിശ്ചയമില്ലെ
ല്ലൊ. ഉണ്ടെങ്കിൽ ഏത രാജ്യത്തിലാണ? വല്ലരാജ്യത്തും

"https://ml.wikisource.org/w/index.php?title=താൾ:CiXIV262.pdf/108&oldid=193897" എന്ന താളിൽനിന്ന് ശേഖരിച്ചത്