ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

എട്ടാം അദ്ധ്യായം.

സുകുമാരന്റെ കാശീപട്ടണത്തിലുള്ളവാസം.

സുകുമാരൻ കാശീപട്ടണത്തിൽ ചന്ദ്രനാഥബാ
നൎജ്ജിയുടെ ഗൃഹത്തിൽ താമസിക്കുന്നു എന്ന ഞാൻ പ
റഞ്ഞുവെല്ലൊ. അവർ രണ്ടുപേരും സീതാലക്ഷ്മിയുംകൂ
ടി വണ്ടിയിൽ സബാരിയായി ആറേഴ നാഴിക ദൂരം
നിത്യവും സഞ്ചരിച്ചുവരും. സുകുമാരനും സീതാലക്ഷ്മിയും
കൂടി പലപ്പോഴും ഉദ്യാനപ്രദേശത്ത സഞ്ചരിക്കുകയും,
ചില സമയങ്ങളിൽ ചൂതാട്ടം പന്താട്ടം മുതലായത ഇ
ഷ്ടംപോലെ കളിക്കുകയും, ചെയ്തുകൊണ്ട സഹോദരന്മാ
രെപ്പോലെ അന്യോന്യം സ്നേഹിച്ചുവന്നു.

അങ്ങിനെ ഒരു ദിവസം ബാനൎജ്ജിയും സുകുമാ
രനുംകൂടി ചന്ദ്രശാലയിൽ കാറ്റു കൊണ്ടുങ്കൊണ്ടിരുന്ന
സംസാരിക്കുമ്പോൾ സീതാലക്ഷ്മി മുറുക്കാനുള്ളസാധന
ങ്ങളെ കൊണ്ടു വെക്കുന്ന കൂട്ടത്തിൽ അതിമനോഹരമായ
ഒരു മുല്ലമാലയും സുകുമാരന്റെമുമ്പിൽ കൊണ്ടുവെച്ച, പ
തിവുപോലെ ഒന്നു രണ്ടു കീൎത്തനങ്ങൾ പാടി. കാമോദ്ദീ
പനകരങ്ങളായ ശരച്ചന്ദ്രികയോടും മന്ദമാരുതനോടും കൂടി
യ സമയം, ആ മുല്ലമാല കാണുകയാൽ സുകുമാരന ആ
ക്ഷണത്തിൽ പ്രാണേശ്വരിയായ് ഇന്ദുമതിയെ ഓൎമ്മ വ
രികയും അതുനിമിത്തം അവന്റെ മുഖത്ത ഒരു വൈ
വൎണ്ണ്യം ബാധിക്കുകയും ചെയ്തു. ജീവധാരണത്തിന്ന
പ്രധാന കാൎയ്യങ്ങളായ ആഹാരം നിദ്ര മുതലായതകൂടി ഉ
പേക്ഷിച്ച പാട്ട കേൾക്കുന്നവനായ സുകുമാരന അ
ന്നെത്തെ സംഗീതത്തിൽ വൈമുഖ്യമാണ ഉണ്ടായത.
സീതാലക്ഷ്മി മ ല കൊണ്ടു വെച്ചതും സുകുമാരന്റെ മു

"https://ml.wikisource.org/w/index.php?title=താൾ:CiXIV262.pdf/110&oldid=193903" എന്ന താളിൽനിന്ന് ശേഖരിച്ചത്