ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

92 എട്ടാം അദ്ധ്യായം

ഇനി മേലിൽ അങ്ങ എന്നോട മിണ്ടാതിരിക്കണെ, അ
ങ്ങ പറയുന്നതെല്ലാം നോം തമ്മിലുള്ള താല്പൎയ്യം കൊണ്ടാ
ണെന്ന ഇനിക്ക അറിഞ്ഞുകൂടെ?

ചന്ദ്ര - അങ്ങ ഒരു വിരഹിയാണെന്ന മുഖലക്ഷണംകൊ
ണ്ട ഞാൻ തീൎച്ചയാക്കിക്കഴിഞ്ഞു. എന്നാൽ അത ഏ
തൊരു വരവൎണ്ണിനിയെ കുറിച്ചാണെന്ന പറയാമെ
ന്നുണ്ടെങ്കിൽ കേൾപ്പാനാഗ്രഹമുണ്ട. ൟവക കാൎയ്യ
ങ്ങൾ സ്നേഹിതന്മാരോടു പറയുന്നതിൽ യാതൊരു
വൈഷമ്യവും വിചാരിപ്പാനില്ല. എത്രതന്നെ രഹസ്യ
മയിരുന്നാലും സദാ അങ്ങയുടെ ക്ഷേമാഭ്യുദയ കാം
ക്ഷിയായ എന്നോട ഇത പറയണം. അങ്ങേക്കവേ
ണ്ടി നികൃഷ്ടകാൎയ്യങ്ങൾകൂടി ചെയ്വാൻ ഒരുക്കമുള്ളവ
നാണെ ഞാൻ. എന്നാൽ ഇത ഒരു സ്നേഹിതനോട
പറയത്തക്കതാണെങ്കിൽ മാത്രം പറഞ്ഞാൽ മതി. അ
ല്ലേങ്കിൽ വേണ്ടതാനും.

അപ്പോൾ സുകുമാരൻ ക്ഷണനേരംകൊണ്ട
പലതും ആലോചിച്ചു. "ലജ്ജാവഹമായ ൟ കഥ ഞാൻ
എങ്ങിനെയാണ ഇദ്ദേഹത്തെ കേൾപ്പിക്കേണ്ടതു. ഒരിക്ക
ലും പറവാൻ പാടില്ല" എന്നും "അതല്ലാ പറയുകതന്നെ.
അയ്യൊ! പറയാതിരുന്നാൽ വളരെ വളരെ വൈഷമ്യ
മുണ്ട. ഞാൻ ഒരു സ്ത്രീനിമിത്തം വലയുന്നുണ്ടെന്ന ഇ
ദ്ദേഹം യഥാൎത്ഥമായി വിശ്വസിച്ചുപോയി. ഇത ആരെ
ക്കുറിച്ചാണെന്ന ഇദ്ദേഹം എന്നോട വളരെ മമതയോടെ
ചോദിക്കുകയും ചെയ്തു. ഇപ്പോൾ ഞാൻ അതിന്റെ
പരമാൎത്ഥാവസ്ഥയെ പറഞ്ഞ മനസ്സിലാക്കാതെ ഇരു
ന്നാൽ ബുദ്ധിമാനായ ഇദ്ദേഹം പലതും ആലോചിപ്പാൻ
തുടങ്ങും. ഒടുവിൽ ഇദ്ദേഹത്തിന്റെ കുഡുംബത്തിൽത

"https://ml.wikisource.org/w/index.php?title=താൾ:CiXIV262.pdf/112&oldid=193909" എന്ന താളിൽനിന്ന് ശേഖരിച്ചത്