ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

എട്ടാം അദ്ധ്യായം 101

ണ്ടും ബാനൎജ്ജിക്ക ശകുനം വളരെ തൃപ്തിപ്പെട്ടു. "ഇതാ
ഇത കണ്ടോളൂ. ഇതാണ നോക്ക ശകുനം. യാത്രാമുഖ
ത്തിങ്കൽ ഇത്ര വിശേഷമായ ശകുനം നേരിടാൻ വളരെ
പ്രയാസമുണ്ട. അങ്ങെക്ക യാതൊരു അമംഗലവും ഉണ്ടാ
കയില്ലെന്ന തീൎച്ചതന്നെ" എന്നിങ്ങിനെ പറഞ്ഞ അതി
ന്റെ ലക്ഷണങ്ങളെല്ലാം ചന്ദ്രനാഥബാനൎജ്ജി സുകുമാ
രന പറഞ്ഞ മനസ്സിലാക്കിക്കൊടുത്തു. വണ്ടി സ്റ്റേഷനിൽ
എത്തിയഉടനെ ബാനൎജ്ജി ജീലംസ്റ്റേഷനിലേക്ക ഒന്നാം
ക്ലാസ്സിൽഒന്നും മൂന്നാംക്ലാസ്സിൽ രണ്ടുംകൂടി മൂന്ന ടിക്കെ
റ്റുകൾ വാങ്ങി സുകുമാരനെ കൈപിടിച്ച വണ്ടിയിൽ ക
യറ്റി. ടിക്കെറ്റികളെല്ലാം അവന്റെ കൈവശം കൊടു
ത്തു. "ൟ രണ്ടു ഭൃത്യന്മാരേയും അങ്ങെക്ക വഴിക്ക സഹാ
യത്തിന്നായി അയക്കുന്നു" എന്നപറഞ്ഞ ഒന്നാംക്ലാസ്സ
വഴിയാത്രക്കാരുടെ ഭൃത്യന്മാൎക്ക കയറാനുള്ള പ്രത്യേകവ
ണ്ടിയിൽ അവരെയും കയറ്റി. അവർതമ്മിൽ പിരി
യുന്ന സമയം ഉണ്ടായ സംഭാഷണം താഴെ പറയാം.

സുകു - (ഗൽഗദാക്ഷരത്തോടുകൂടി) അങ്ങയുടെ ഗൃഹത്തിൽ
ഞാൻ യാതൊരു ദുഃഖം അറിയാതെ പരമാനന്ദ
ത്തോടുകൂടി അധികം ദിവസം താമസിച്ചു. അതെല്ലാം
പ്രത്യേകം പ്രത്യേകം പറഞ്ഞറിയിക്കേണ്ടതിന്ന ഇ
പ്പോൾ നേരം പോരല്ലൊ. സകല ഐശ്വൎയ്യങ്ങൾ
ക്കും ഇരിപ്പിടമായ അങ്ങെക്ക അല്പനായ ൟ ഞാൻ
എന്തൊരു പ്രത്യുപകാരമാണ ചെയ്വാൻ കഴിയുന്നത?
ഇതിന്ന തക്കതായ പ്രത്യുപകാരം അങ്ങെക്ക ജഗദ്ധാ
താവായ കൈലാസവാസിതന്നെ ചെയ്യട്ടെ. അങ്ങ
സകലസമ്പൽസംപൂൎണ്ണനായും, കീൎത്തിമാനായും, മേൽ
ക്കുമേലുള്ള അഭ്യുദയങ്ങളോടും പുത്രമിത്രകളത്രങ്ങളോ
ടുംകൂടി ചിരകാലം ജീവിച്ചിരിക്കേണമെന്ന ഞാൻ

"https://ml.wikisource.org/w/index.php?title=താൾ:CiXIV262.pdf/121&oldid=193936" എന്ന താളിൽനിന്ന് ശേഖരിച്ചത്