ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഒമ്പതാം അദ്ധ്യായം 105

ളിച്ചുനോക്കിയപ്പോൾ മരിച്ചുപോയവൻ ജീവിച്ചാൽ ഏ
തപ്രകാരമൊ അതുപോലെയുള്ള സന്തോഷം ഉണ്ടാക
നിമിത്തം വൃന്ദാവനദാസൻ തപ്പാൽ കൊണ്ടുവന്നവ
ന ഒരു തലപ്പാവ സമ്മാനംകൊടുത്തു. ഉടനെ സ്നേഹി
തന്മാൎക്ക കൈകൊടുത്ത അവരെ പിരിച്ചയച്ചു. വൃന്ദാവ
നദാസൻ ഒരു കുടകൂടി എടുക്കാതെ അത്ര ബദ്ധപ്പെ
ട്ട കഠിനമായ വെയിലത്തതന്നെ പുറപ്പെട്ടു വേഗത്തിൽ
രാജധാനിയിൽ എത്തി. അന്തഃപുരത്തിലെ കോണിച്ചു
മട്ടിൽ നിന്നിരുന്ന സഖീജനങ്ങളിൽ ഒരുവളോട വൃന്ദാ
വനദാസൻ "മഹാരാജ്ഞി എവിടെ? അടിയന്തരമായി
ചിലത തിരുമനസ്സുണൎത്തിപ്പാനുണ്ട" എന്നപറഞ്ഞതി
നെകേട്ട ആവൾ ക്ഷണത്തിൽ മുകളില്പോയി ഇന്ദു
മതിയോട അറിയിച്ചു.

ആസമയം ഇന്ദുമതി സുകുമാരന്റെ മുമ്പേത്തെ
ഓരോരൊ സന്ദേശപത്രങ്ങളെ എടുത്ത നോക്കിക്കൊണ്ടി
രിക്കയായിരുന്നു. മന്ത്രിവന്ന വിവരം അറിഞ്ഞപ്പോൾ
അവൾ അതെല്ലാം ഒരു മേശയിൽ വെച്ചപൂട്ടി വേ
ഗത്തിൽ താഴത്തിറങ്ങിവന്നു. വൃന്ദാവനദാസൻ ഇന്ദു
മതിയെ കണ്ടപ്പോൾ താണ വന്ദിക്കുകയും, അവർ ര
ണ്ടു പേരുംകൂടി ആസ്ഥാന മുറിയിൽ ചേന്നിരിക്കുകയും
ചെയ്തു. "ഏകനായി ൟ കഠിന വെയിലത്ത വരാൻ
തക്ക അത്ര ഒരു അടിയന്തരകാൎയ്യം എന്താണ?" എന്ന
ഇന്ദുമതി ചോദിച്ചപ്പോൾ മന്ത്രി, ഒന്നുംപറയാതെ സുകു
മാരന്റെ എഴുത്ത അവളുടെ കയ്യിൽ കൊടുത്തു. എഴുത്ത
വായിച്ചു നോക്കിയപ്പോൾ ഇന്ദുമതിക്കുണ്ടായ സന്തോ
ഷാതിരേകം, ഭൎത്തൃപാദങ്ങളെത്തന്നെ സദാനേരവും ദ്ധ്യാ
നിച്ചും വ്യസനിച്ചുംകൊണ്ട നിരാഹാരയായി അനേകം
കാലം ലങ്കയിൽഇരുന്ന കഴിച്ചുകൂട്ടിയ സീതാദേവിക്ക രാ

14

"https://ml.wikisource.org/w/index.php?title=താൾ:CiXIV262.pdf/125&oldid=193946" എന്ന താളിൽനിന്ന് ശേഖരിച്ചത്