ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഒമ്പതാം അദ്ധ്യായം 107

ക്തീത ചെയ്യുന്നു. സകല ആപണങ്ങളും വീഥികളും
വിശേഷമായി അലങ്കരിക്കേണ്ടത കൂടാതെ സൌധങ്ങ
ളെല്ലാം വെള്ള വലിക്കണം. അതുംകൊണ്ടുവാ ഇതും
കൊണ്ടുവാ എന്ന പറഞ്ഞ പ്രജകളോട സൌജന്യമായി
യാതോരു വസ്തുക്കളും വാങ്ങിപ്പോകരുതെന്ന പ്രത്യേകം
പറയുന്നു. ഇനി വേണ്ടതെല്ലാം സമയോചിതംപോ
ലേയും ഒന്നും വീഴ്ചകൂടാതേയും നടത്തിക്കൊള്ളണം"

എന്നിങ്ങിനെയുള്ള കല്പനകളെ അറിയിച്ചുകഴി
ഞ്ഞതിന്റെശേഷം വൃന്ദാവനദാസൻ അവരിൽ ചില
രെ ആപണവീഥ്യലങ്കാരത്തിന്നും, ചിലരെ ദേവാലയ
കാൎയ്യങ്ങൾക്കും, ചിലരെ രാജാക്കന്മാർ വരുന്നവരെ സൽ
ക്കരിക്കേണ്ടതിന്നും, ചിലരെ പുരോഹിതൻ കല്പിക്കു
ന്നപ്രകാരമുള്ള ഒരുക്കുകൾ കൂട്ടേണ്ടതിന്നും, മറ്റു ചി
ലരെ സദ്യശ്രമത്തിന്നും, സ്ത്രീജനങ്ങളിൽ പലരേയും
അന്തഃപുരത്തിൽ ഇന്ദുമതിയെ ചമയിപ്പിക്കുക മുതലായ
പ്രവൃത്തികൾക്കും, എന്നു വേണ്ടാ സകല പ്രവൃത്തികളും
അതാതിന്ന വല്ലഭമുള്ളവരെ തിരഞ്ഞെടുത്ത വേറെ വേ
റെ തിരിച്ചേല്പിച്ചു. തങ്ങൾ മുമ്പുതന്നെ എത്രയൊ കൊ
തിച്ചിരുന്നതായ ൟവക കല്പനകളെ അനായാസേന
കിട്ടുകനിമിത്തം അതി സന്തുഷ്ടന്മാരും അത്യുത്സാഹികളു
മായ അവരെല്ലാം അതാത പ്രവൃത്തികൾക്കായി ഉദ്യോ
ഗിച്ചുതുടങ്ങി. അവരിൽ പലരുംകൂടി പട്ടണങ്ങളുടെ
എല്ലാ ഭാഗവും രണ്ടു ദിവസം കൊണ്ടുതന്നെ അതി മ
നോഹരമാകുംവണ്ണം അലങ്കരിച്ച കഴിഞ്ഞു.

വീഥികളുടെ ഇരുഭാഗത്തുള്ളതും ചന്ദ്രമാൎഗ്ഗത്തി
ലോളം എത്തുന്നതും ആയ സൌധങ്ങളെല്ലാം വെള്ള വ
ലിച്ചിട്ടുണ്ട. ആവക മാളികകളുടെ ചുമരുകളിലെല്ലാംപ
തിച്ചിട്ടുള്ള ഇന്ദുമതിയുടേയും സുകുമാരന്റെയും പടങ്ങളെ

"https://ml.wikisource.org/w/index.php?title=താൾ:CiXIV262.pdf/127&oldid=193952" എന്ന താളിൽനിന്ന് ശേഖരിച്ചത്