ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

108 ഒമ്പതാം അദ്ധ്യായം

ക്കൊണ്ടും, സൌധോപരിഭാഗങ്ങളിലുള്ള സ്തംഭങ്ങളിൽ
കെട്ടിയതും "ഇന്ദുമതിസുകുമാരന്മാൎക്ക ദൈവം സ
ഹായിക്കട്ടെ. ഇന്ദുമതി സുകുമാരന്മാർ സൎവ്വത്രവിജയീ
ഭവിക്കട്ടെ" എന്നിങ്ങിനെയുള്ള സ്വൎണ്ണവൎണ്ണമായ മഷി
കൊണ്ട ലേഖനം ചെയ്യപ്പെട്ടതായ ലിപികളെക്കൊണ്ട
ശോഭിച്ചതും ആയ കൊടിച്ചേലകളെക്കൊണ്ടും വീഥിക
ളെങ്ങും നിറഞ്ഞിരിക്കുന്നു. പ്രധാനമായ നിരത്തുകളിൽ
പലേടത്തും വലിയ വലിയ സൌധങ്ങളുടെ ഔന്നത്യ
ത്തിൽ ഒട്ടും കുറയാതെ മുളകൊണ്ട കെട്ടി ഉണ്ടാക്കിയതും,
മാവിൻ തളിരുകൊണ്ടും ൟന്തിൻ പട്ടകൊണ്ടും മുഴുവ
ൻ മൂടിക്കെട്ടി അതിന്നുമീതെ നാനാവിധപുഷ്പമഞ്ജരിക
ളെക്കൊണ്ട കരയിട്ടതുപോലെ തോന്നിക്കുന്നതും, അതു
കളുടെ ചുമട്ടിൽകൂടെ അനേകം വണ്ടികൾക്ക ഒരെ അവ
സരത്തിൽ ഗതാഗതം ചെയ്യേണ്ടതിന്ന അൎദ്ധചന്ദ്രാകാര
ത്തിൽ കമാൻ വളച്ച കെട്ടിയതും ആയ ഒരു മാതിരി കൃ
ത്രിമഗോപുരങ്ങളുടെ (അൎച്ചസ്സ്) മുകളിൽഇരുന്ന അനേ
കം ആളുകൾ രാത്രി കാലങ്ങളിൽ കത്തിക്കുന്ന മത്താപ്പുക
ളുടെ പ്രഭാപൂരം ശരച്ചന്ദ്രികയെ ദൂരീകരിക്കുന്നു. അവി
ടവിടെ സ്ഥാപിക്കപ്പെട്ട ദ്ധ്വജങ്ങളിൽ ബദ്ധകളായ പ
താകകൾ കാറ്റുകൊണ്ട ചലിക്കുമ്പോൾ സുകുമാരനെ
"കടക്കാം കടക്കാം" എന്നിങ്ങിനെ കൈകൊണ്ടു മാടിവി
ളിക്കുകതന്നെയെന്ന തോന്നിപ്പോകും. ൟ വക കൃത്രി
മഗോപുരങ്ങളുടേയും യഥാൎത്ഥഗോപുരങ്ങളുടേയും തെരുവു
കളിലുള്ള മണിമഞ്ചങ്ങളുടേയും ഷാപ്പുകളുടേയും ഭിത്തിക
ളിൽതറച്ചും, അതുകളോടുകൂടാത്ത റോഡുകളിൽ അടുത്തടു
ത്ത കാൽനാട്ടി കെട്ടിയ കമ്പികളിൽ തൂക്കിയും, ഉജ്വലിപ്പി
ച്ചിരിക്കുന്ന വിളക്കിന്റെ രശ്മിജാലംകൊണ്ട ഭയപ്പെട്ട
അന്ധകാരം അക്കാലത്തെരാത്രികാലങ്ങളിൽ പാതാളത്തിൽ

"https://ml.wikisource.org/w/index.php?title=താൾ:CiXIV262.pdf/128&oldid=193954" എന്ന താളിൽനിന്ന് ശേഖരിച്ചത്