ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഒമ്പതാം അദ്ധ്യായം 119

ന്തിയെ അടയുന്നു. ഒരെമാതിരിയിലുള്ള ഉടുപ്പോടുകൂടി തോ
ക്കുകൾ എടുത്തുംകൊണ്ട നടക്കുന്ന പട്ടാളക്കാർ ചുമലോടു
ചുമലതൊട്ട വരിവരിയായി നില്ക്കുന്നതിനെ ചില ജന
ങ്ങൾ കണ്ട തിരക്കവരാതിരിപ്പാനായി എത്രയും ഉറപ്പാ
യും വെടിപ്പായും കെട്ടിനിൎത്തിയ വേലികളൊ എന്ന
ശങ്കിച്ചുപോകുന്നു. തരുണന്മാരായ ചില രസികജന
ങ്ങൾ ഞറിഞ്ഞുടുത്ത അഷ്ടമംഗല്യത്തോടുകൂടി പല്ലക്കി
ന്നമുമ്പിൽ നടക്കുന്ന സൎവ്വാവയവസുന്ദരിമാരായ പൌ
രവിലാസിനിമാരെത്തന്നെ ആപാദചൂഡംനോക്കിക്കൊ
ണ്ട അന്ധാളിച്ച സ്തംഭംകണക്കെ നിന്നുപോകുന്നു. അ
തിന്നുപിമ്പെയാണ സ്വൎണ്ണവൎണ്ണത്തിലുള്ളതും രത്നങ്ങ
ൾപതിച്ചീട്ടുള്ളതും ആയ ജായാപതിമാരുടെ ചതുരന്തയാ
നം എഴുന്നെള്ളിച്ചുവരുന്നത. ആലവട്ടം വെഞ്ചാമരം
മുതലായ്ത വീശിയും കുട തഴ മുതലായ്ത എടുത്തും കൊണ്ടുള്ള
സേവകന്മാരും, ആസുരങ്ങളല്ലാത്ത മംഗളവാദ്യങ്ങളോ
ടുകൂടിയ വാദ്യക്കാരും, ജനബാഹുല്യം അധികം വരാതി
രിപ്പാനായി സന്നദ്ധന്മാരും ആയുധപാണികളും ആയ
ഒരുകൂട്ടം ഭടജനങ്ങളും പല്ലക്കിന്നചുറ്റും നടക്കുന്നുണ്ട.
അതിന്നപിൻപെ സാമന്തരാജാക്കന്മാരും വയോധിക
ന്മാരായ സചിവോത്തമന്മാരും മനോഹരങ്ങളായ ഗാ
ഡികളിൽകയറി നടക്കുന്നുണ്ട. പ്രാസാദോപരിഭാഗങ്ങ
ളിൽനിന്ന നോക്കിക്കൊണ്ടിരിക്കുന്ന ചന്ദ്രമുഖിമാരായ
വേശ്യാംഗനമാർ തങ്ങളുടെ ഗൂഢപുരുഷന്മാരെവീക്ഷി
ച്ച കടാക്ഷിക്കുന്നതും പുഷ്പവൃഷ്ടിചെയ്യുകയാണെന്നുള്ള
വ്യാജേന തങ്ങളുടെ കേശഭാരങ്ങളിൽകെട്ടിയ മുല്ലമാല
കളെഅഴിച്ച എറിഞ്ഞുകൊടുക്കുന്നതും അതുനിമിത്തം ആ
വക പുരുഷന്മാരുടെ മുഖങ്ങളിൽ പ്രകാശിക്കുന്ന ആന
ന്ദപാരവശ്യത്തെയും ചിലമന്നന്മാർ കണ്ടുരസിക്കുന്നു.

"https://ml.wikisource.org/w/index.php?title=താൾ:CiXIV262.pdf/139&oldid=193983" എന്ന താളിൽനിന്ന് ശേഖരിച്ചത്