ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഒന്നാം അദ്ധ്യായം 3

വ സബാരിക്ക പുറത്ത പോകുമ്പോഴെല്ലാം ഇന്ദുമതി
യെകൂടി ഒന്നിച്ച കൊണ്ടുപൊകയും, ചുരുങ്ങിയത രണ്ട
മണിക്കൂറ നേരമെങ്കിലും ഒഴിഞ്ഞ പ്രദേശത്തനിന്ന
വരുന്ന നിൎമ്മലമായ കാറ്റുള്ള സ്ഥലത്ത സഞ്ചരിപ്പിക്കു
കയും, ചെയ്യുക പതിവായിരുന്നു. അന്ന പാനാദികൾ
കൊടുക്കുന്നതിലും, ദേഹസുഖത്തിന്ന വേണ്ടിയ വ്യായാ
മങ്ങൾ ചെയ്യിക്കുന്നതിലും രാജാവ വളരെ മനസ്സിരു
ത്തി വന്നതകൊണ്ട, അവൾക്ക പ്രായത്തിന്ന തക്ക
തായ ആരോഗ്യവും അംഗസൌഷ്ഠവവും വഴി പോലെ
ഉണ്ടായിരുന്നു. ഇന്ദുമതി എപ്പോഴും അച്ശന്റെ രക്ഷ
യിൽതന്നെ വളൎന്നുവന്നതുകൊണ്ട യൌവ്വന ചാപല്യ
ങ്ങൾ ഒന്നും അധികമായി അവൾക്കുണ്ടാവാൻ സംഗ
തി വന്നിട്ടില്ല. സ്ത്രീകളെ ബാല്യത്തിൽ അനേകസു
ഖാനുഭവങ്ങൾക്ക മുഖ്യകാരണമായ വിദ്യാഭ്യാസം ചെ
യ്യിക്കാതെ കേവലം ബുദ്ധിശൂന്യന്മാരും ചപലന്മാരും
ഉദരംഭരന്മാരും ആയ ഒരു കൂട്ടം വിടന്മാരോടുകൂടി അ
ഹങ്കരിപ്പാൻ അനുവദിക്കുന്നത എത്രയും ആപൽകരമാ
ണെന്ന എല്ലാവൎക്കും അനായാസേന അറിവാൻ കഴി
യുന്നതാണല്ലൊ. എന്നാൽ ആ വക യാതൊന്നിന്നും
എടകൊടുക്കാതെ അച്ശൻ തക്ക സമയങ്ങളിൽ ശാസി
ച്ചും ശിക്ഷിച്ചും വിദ്യാഭ്യാസം വഴിപോലെ ചെയ്യിച്ചു
വന്നു. അവൾ പ്രഭാതത്തിന്ന മുമ്പായി എഴുനീറ്റ
വീണ, ഫിഡിൽ, മുതലായ യന്ത്രങ്ങളിൽ സാധകം
ചെയ്യും. പിന്നെ ദേഹസുഖത്തിന്ന വേണ്ടി പന്തടി
മുതലായ വ്യായാമങ്ങൾ ചെയ്യും. അച്ശനോടുകൂടി ഉദ്യാ
നപ്രദേശത്ത സഞ്ചരിച്ചുകൊണ്ടിരിക്കുമ്പോൾ, ഭൂമിയി
ലുള്ള ചരാചരവസ്തുക്കളുടെ പ്രകൃതിതത്വം, ഭൂമിയുടെ ച
ലനം, സൂൎയ്യചന്ദ്രന്മാരുടേയും നക്ഷത്രങ്ങളുടേയും ഗതി

"https://ml.wikisource.org/w/index.php?title=താൾ:CiXIV262.pdf/23&oldid=193684" എന്ന താളിൽനിന്ന് ശേഖരിച്ചത്