ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഒന്നാം അദ്ധ്യായം 7

രാജാവ സ്നേഹത്തോടും കരുണയോടും കൂടി എടുത്ത വ
ളൎത്തുകയും വഴിപോലെ വിദ്യാഭ്യാസം ചെയ്യിച്ച വരി
കയും ചെയ്തു. മഹാ രാജാവ ഏറ്റവും ദയാലുവായിരു
ന്നതകൊണ്ട അവനെ തന്റെ പുത്രനെപോലെ സംര
ക്ഷിച്ച വന്നു. രാജാവിന ഇന്ദുമതിയിൽ എത്ര വാത്സ
ല്യമുണ്ടൊ അത്ര വാത്സല്യം സുകുമാരനെ കുറിച്ചും ഉ
ണ്ടായിരുന്നു.

സുകുമാരൻ അക്കാലം സമാനവയസ്കന്മാരായ
യുവാക്കന്മാരിൽ വെച്ച ഏറ്റവും ബുദ്ധിശാലിയും സു
ന്ദരനും വിദ്യാബ്ധിപാരംഗതനുമായിരുന്നു. ഒരു പുരു
ഷന്റെ പ്രധാന ഗുണങ്ങളായ ബുദ്ധി, സാമൎത്ഥ്യം,
പൌരുഷം, ക്ഷമ, വിദ്യ, തന്നിമിത്തമായ വിവേകം,
ഇതകളെല്ലാം സുകുമാരൻ പതിനെട്ട വയസ്സിന്നുള്ളിൽ
തന്നെ സമ്പാദിച്ചു. ചെറുപ്പത്തിൽ തന്നെ വ്യായാ
മങ്ങൾ ചെയ്തുവന്നതുകൊണ്ടും, യൌവനകാലത്ത
അതാത അംഗങ്ങൾക്ക തികച്ചും സൌഷ്ഠവവും ലാഘ
വവും ഉണ്ടായി തീൎന്നു. സുകുമാരന്റെ അതി വിശേ
ഷമായ നെറ്റിത്തടവും, അതിമനോഹരമായ മുഖവും,
എത്രയും നിബിഡതയോടെ മുട്ടിങ്കലോളം നീണ്ടുകിടക്കു
ന്ന കൈകളോട മത്സരിച്ചുംകൊണ്ടിരിക്കുന്ന കുടുമയും,
വിസ്തൃതമായ ഉരസ്സും, സ്വൎണ്ണവൎണ്ണമായ ദേഹകാന്തി
യും, കണ്ടാൽ ഏത സ്ത്രീകളും ഒന്നു മോഹിക്കാതിരിക്ക
യില്ല. അക്കാലങ്ങളിൽ യൌവനയുക്തങ്ങളായ സകല
സ്ത്രീകളും സുകുമാരന്റെ സൌന്ദൎയ്യാദി ഗുണങ്ങളെ കു
റിച്ച പ്രശംസിക്കുന്നത സാധാരണയായി തീൎന്നു.

"https://ml.wikisource.org/w/index.php?title=താൾ:CiXIV262.pdf/27&oldid=193694" എന്ന താളിൽനിന്ന് ശേഖരിച്ചത്