ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

രണ്ടാം അദ്ധ്യായം 11

ഇന്ദു - ഇനിയും അങ്ങ എന്റെ ഹൃദയം അറിഞ്ഞില്ലെ
ന്നുണ്ടൊ?

സുകു - "ഇനിയും" എന്ന നീ പ്രയോഗിച്ചതിൽ വല്ല
ഗൂഢാൎത്ഥവും ഉണ്ടൊ എന്ന ഞാൻ ശങ്കിക്കുന്നു.

ഇന്ദു - എന്താണിത്ര സംശയം. കവി അല്പനായിരുന്നാ
ലും വ്യാഖ്യാതാവിന്ന യോഗ്യതയുള്ളപക്ഷം അതിൽ
അനേകം അൎത്ഥങ്ങൾ ഉണ്ടാവാം.

സുകു - ഒ. ഹൊ! ഇത കുറെ വിഷമം തന്നെ ആട്ടെ,
ഞാൻ ഒന്ന ചോദിക്കട്ടെ, ഉത്തരം പറയുമൊ?

ഇന്ദു - ഉത്തരം പറയേണ്ടതാണെങ്കിൽ പറയും.

സുകു - എന്നാൽ എന്തിനാണ ൟ മാല ഇത്ര മനസ്സി
രുത്തി കെട്ടുന്നത? അതുനിമിത്തം നോക്ക സ്വൈര
സല്ലാപത്തിന്നുകൂടി രസമില്ലാതായെല്ലൊ.

ഇന്ദു - അങ്ങിനെയാണ! എന്നാൽ എന്റെ ൟ മാല
കേവലം നിഷ്ഫലം തന്നെ.

സുകു - അതെന്താണ! അങ്ങിനെ ഉണ്ടൊ?

ഇന്ദു - സംശയമുണ്ടൊ? സൎവ്വജനങ്ങളും അങ്ങയുടെ
രസമൊന്നല്ലെ സമ്പാദിക്കേണ്ടത?

സുകു - അത്ര ഭാഗ്യം ഞാൻ ചെയ്തിട്ടുണ്ടെന്ന തോന്നുന്നില്ല.

ഇന്ദു - (അല്പം ചിരിച്ചുകൊണ്ട) പുരുഷന്റെ ഭാഗ്യം ആ
രറിഞ്ഞു.

സുകു - അതിരിക്കട്ടെ, ൟ മാല ആൎക്ക കൊടുപ്പാനാണ
കെട്ടുന്നത?

ഇന്ദു - ആൎക്കായാലെന്താണ; അതറിഞ്ഞിട്ട അങ്ങെക്ക
പ്രയോജനമെന്ത?

സുകു - ആ ഭാഗ്യവാനെ മനസ്സകൊണ്ട ബഹുമാനിക്കാ
മെല്ലൊ എന്ന മാത്രം വിചാരിച്ചാണ ചോദിച്ചത. മ
റ്റൊന്നുമുണ്ടായിട്ടല്ല.

"https://ml.wikisource.org/w/index.php?title=താൾ:CiXIV262.pdf/31&oldid=193704" എന്ന താളിൽനിന്ന് ശേഖരിച്ചത്