ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

രണ്ടാം അദ്ധ്യായം 13

പറഞ്ഞത അല്പമെങ്കിലും തമ്മിൽ യോജിക്കുന്നില്ലല്ലൊ.

സുകു - അതെന്താണ? ഇനിക്ക തെറ്റിപ്പോയി എന്ന
തോന്നുന്നില്ല.

ഇന്ദു - ആഹ്ലാദകാരിത്വവും താപകാരിത്വവും ഒരേ വസ്തു
വിങ്കൽതന്നെ ആരോപിക്കുന്നത കേവലം അസംഭ
വമല്ലെ?

സുകു - എല്ലാറ്റിലും അവസ്ഥാഭേദങ്ങളില്ലെ?

ഇന്ദു - അതെന്താണ?

സുകു - നൈഷധത്തിലെ ചന്ദ്രോപാലംഭം നീ വായിച്ച
വളല്ലെ?

ഇന്ദു - അത ശരിതന്നെ. എന്നാൽ അത വിരഹാവ
സ്ഥയിലാണല്ലൊ. ഇപ്പോൾ അങ്ങെക്ക അങ്ങിനെ
എന്തൊരു വിരഹാവസ്ഥയാണ.

സുകു - അതുപോലെ ഇനിക്കും സംഭവിച്ചുകൂടാ എന്നു
ണ്ടൊ?

ഇന്ദു - ഒ, ഹൊ! ഇപ്പോൾ ഏതാനും മനസ്സിലായി. ഇ
നി ഒരു സംഗതി മാത്രമെ അറിയെണ്ടതുള്ളു.

സുകു - അതെന്താണ? കേൾക്കട്ടെ?

ഇന്ദു - അങ്ങ എന്നോടു സത്യം പറയുമൊ?

സുകു - ഇന്ദുമതിയോട സുകുമാരൻ വ്യാജം പറയുമൊ?

ഇന്ദു - അങ്ങിനെ തോന്നീട്ടല്ല. എന്നാൽ ഇതിൽ മാ
ത്രം അല്പം ഒരു സംശയമുണ്ടുതാനും.

സുകു - എന്തിനു സംശയിക്കുന്നു. അതും ഇപ്പോൾ ത
ന്നെ തീൎക്കാമെല്ലൊ. ചോദിക്കരുതെ?

ഇന്ദു - ചോദിക്കട്ടെ, അങ്ങ യാതൊരു കപടവും കൂടാ
തെ എന്നോട പറയണെ. എന്നാൽ ആ ഭാഗ്യവതി
ഏതാണ?

സുകു - അതും ഞാൻ സ്പഷ്ടമായി പറയേണമൊ?

"https://ml.wikisource.org/w/index.php?title=താൾ:CiXIV262.pdf/33&oldid=193709" എന്ന താളിൽനിന്ന് ശേഖരിച്ചത്