ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

മൂന്നാം അദ്ധ്യായം 22

പോയിരിക്കുന്ന സമയം ഇന്ദ്രസേന രാജ്ഞിയുടെ തല
മുടി വേറിടുത്തുംകൊണ്ട മാളികയിൽ ഇരുന്നിരുന്നു. അ
പ്പോൾ അവർ തമ്മിൽ ഒരു സംഭാഷണം നടന്നു.

രാജ്ഞി - എന്തൊക്കയാണ ഇന്ദ്രസേനെ! വൎത്തമാനങ്ങൾ?

ഇന്ദ്രസേന - ഇയ്യിടയിൽ ഞാൻ ഒന്നുംതന്നെ അറിയാ
റില്ല. കുട്ടിയുടെ ദീനംനിമിത്തം മനസ്സിന്ന ഒരു നെ
രവും സുഖമില്ല. എന്താ, വിശേഷിച്ച വല്ലതും ഉ
ണ്ടായിട്ടൊ ചോദിച്ചത?

രജ്ഞി - ഇന്ദുമതിയുടെ വൎത്താനം ഒന്നും നീ കേട്ടില്ല്യെ?

ഇന്ദ്ര - ഇല്ല്യാ! ഒന്നും കേട്ടില്ല്യാ! എന്താണ കേൾക്കട്ടെ?

രാജ്ഞി - നീ കേൾക്കാതിരിക്കാൻ സംഗതിയില്ലല്ലൊ.
കോലോത്തെ മന്ത്രം അങ്ങാടിപ്പിള്ളൎക്ക പാട്ടല്ലെ? അ
തുകൊണ്ട നീ കേട്ടിരിക്കും എന്ന വിചാരിച്ചാണ
ഞാൻ ചോദിച്ചത.

ഇന്ദ്ര - അതെ, അതെന്താണന്നില്ല്യെ?

രാജ്ഞി - ആ തേവിടിശ്ശിയുടെ ചീത്ത പ്രവൃത്തികളൊ
ന്നും പറയാൻതന്നെ കൊള്ളരുത. സുകുമാരനുമായി
ട്ടുള്ള കൂട്ടുകെട്ടും കളിയും ചിരിയും ഇയ്യടെ കുറെ ഏറി
ത്തുടങ്ങിയിരിക്കുന്നു. ഞാൻ അറിഞ്ഞിട്ട കുറെ ദിവ
സമായി. എത്രകാലം ഇവൾ ഇതിനെ മൂടിവെക്കുമെ
ന്ന അറിയാമല്ലൊ. കാണാം പൂരം. എന്നാലൊ,
ഇവൾ സാമാന്യക്കാരത്തിയല്ലതാനും. ഇവളെ ഭയ
പ്പെടണം. കഷ്ടം! കഷ്ടം! ഇതിന്നെല്ലാം ധൈൎയ്യം
വരുന്നുവെല്ലൊ. പഠിപ്പാണ ഇവളെ ഇത്രയും ചീ
ത്തയാക്കിത്തീൎത്തത. സ്ത്രീയൊരുമ്പെട്ടാൽ ബ്രഹ്മനും
തടുക്കാമൊ? നീ ഇതൊന്നും കേട്ടതതന്നെ ഇല്ല്യെ?
അതൊ, നീ പറയണ്ടാ എന്നുവെച്ചിട്ടൊ?

"https://ml.wikisource.org/w/index.php?title=താൾ:CiXIV262.pdf/42&oldid=193730" എന്ന താളിൽനിന്ന് ശേഖരിച്ചത്