ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

മൂന്നാം അദ്ധ്യായം 24

മോഹത്തിന്ന വിപരീതമായി ഇന്ദ്രസേന പറകനിമി
ത്തം രാജ്ഞിക്ക അവളുടെ നേരെ കലശലായി മുഷി
ഞ്ഞു. "സ്വാമിഭക്തിയില്ലാത്ത മൂഢെ! നീ ഇന്നു മു
തൽക്ക എന്റെ പ്രവൃത്തികൾക്ക ഒന്നും വരണ്ട. ഞാ
നോ മഹാപാപിയായി. എന്റെ സഹവാസം നിമി
ത്തം നിയ്യും പാപം അനുഭവിക്കേണ്ട. നീ ഇനി മേ
ലിൽ ൟ പടിക്കകത്ത കടക്കരുത" എന്നും മറ്റും പറഞ്ഞ
രാജ്ഞി കോപിച്ച എഴുന്നീറ്റ പോകയും ചെയ്തു. അസൂ
യാക്രാന്തന്മാരും ബുദ്ധിശൂന്യന്മാരും ആയ സ്ത്രീകൾ, ത
ങ്ങളുടെ ഇഷ്ടത്തിന്ന അനുസരിച്ച പറയാത്തവരുടെ
നേരെ മുഷിയുന്നതും അതുനിമിത്തം അവരോടു മിണ്ടാ
തിരിക്കുന്നതും സാധാരണ ലോകത്തിൽ നടപ്പല്ലെ.

കുറെ കാലം ചെന്നാറെ ഒരു ദിവസം അത്താ
ഴം കഴിഞ്ഞതിന്റെശേഷം പ്രതാപരുദ്രമഹാരാജാവും
ഭാൎയ്യയുംകൂടി ശയനഗൃഹത്തിൽ ഇരുന്ന ഓരോന്ന പ
റഞ്ഞുംകൊണ്ടിരിക്കുമ്പോൾ ഇന്ദുമതിയുടെ പ്രസ്ഥാപം
വന്നു. അപ്പോൾ രജ്ഞി രാജാവിനോട പറയുന്നു.

രജ്ഞി - അങ്ങ ഇയ്യടെങ്ങാനും മകളെ കാണാറുണ്ടോ?

രാജാ - എന്താ നീ ൟ ചോദിച്ചതിന്റെ അൎത്ഥം?

രാജ്ഞി - ഒന്നും ഉണ്ടായിട്ടല്ല.

രാജാ - ആ പ്രകാരത്തിൽ ചോദിച്ചതാണെന്ന തോന്നു
ന്നില്ലല്ലൊ.

രാജ്ഞി - ആട്ടെ, അവളുടെ പ്രകൃതിക്ക പത്ത ദിവസ
ത്തിന്നിപ്രം എന്തെങ്കിലും വല്ലവ്യത്യാസവും തോ
ന്നുന്നുണ്ടൊ?

രാജാ - ഒന്നും തോന്നുന്നില്ല. എന്താ അങ്ങിനെ വല്ല
തും ഉണ്ടൊ? ഉണ്ടെങ്കിൽ പറയണം.

"https://ml.wikisource.org/w/index.php?title=താൾ:CiXIV262.pdf/44&oldid=193735" എന്ന താളിൽനിന്ന് ശേഖരിച്ചത്