ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

മൂന്നാം അദ്ധ്യായം 25

രാജ്ഞി - ഇനി പറഞ്ഞിട്ടെന്താ കാൎയ്യം? ആ ഘട്ടത്തിൽ
നിന്നെല്ലാം കവിഞ്ഞുപോയിരിക്കുന്നു. അവളുടെ ബു
ദ്ധിയില്ലായ്മ ദിനംപ്രതി വൎദ്ധിച്ചിട്ടാണ കാണുന്ന
ത. സുകുമാരനുമായുള്ള സംസൎഗ്ഗം നിമിത്തം അവൾ
എന്തെല്ലാം ദുഷ്കീൎത്തികളാണ ഉണ്ടാക്കിത്തീൎക്കുന്നത
എന്ന ൟശ്വരന അറിയാം. ഇന്നേക്ക അഞ്ചാറ ദി
വസമായി എന്ന തോന്നുന്നു ഞാൻ എന്തോ സംഗ
തിക്ക മുകളിൽപോയപ്പോൾ ഇന്ദുമതിയും സുകുമാര
നും കൂടി അവിടെ ഇരുന്ന ഒരു പുസ്തകം വായിച്ച
കന്നത്തരം പറഞ്ഞുകൊണ്ടിരിക്കുന്ന സമയമാണ.
ഒരു ധൂളിയും അവളുടെ ജാരനും കൂടി ഒരു രാത്രിയി
ൽചെയ്ത കഥയാണ അവർ വായിച്ചിരുന്നത. കുറെ
നേരം ഞാൻ പുറത്തനിന്ന അതെല്ലാം കേട്ടു. കഥ
യെല്ലാം വായിച്ച കഴിഞ്ഞതിന്റെശേഷം സുകുമാരൻ
അവളെ പൊത്തിപ്പിടിക്കുന്നത കണ്ടു. പിന്നെ അ
വർ കാണിച്ചതൊന്നും പറവാൻ നന്നല്ല. ഇന്ന
ലെയൊ മിനിഞ്ഞാന്നൊ ആയിരിക്കണം ഒരു ദിവ
സം പകൽ നാലമണിക്ക സുകുമാരൻ പൂന്തോട്ട
ത്തിൽ ലാത്തിക്കൊണ്ടിരിക്കുമ്പോൾ ഇന്ദുമതിയും അ
വിടെ എത്തിക്കൂടി. ഇത കണ്ടാൽ മുമ്പുതന്നെ പറഞ്ഞ
നിശ്ചയിച്ചിട്ടുണ്ടെന്നതോന്നും. അവൾ രസികത്വ
മായി ഒരു താമരപ്പൂവ്വ കയ്യിൽപിടിച്ചിരുന്നു. അതി
നെകുറിച്ചാണെന്നതോന്നുന്നു അവർതമ്മിൽ പറ
ഞ്ഞിരുന്നത. ചില ശ്ലോകങ്ങൾ ചൊല്ലുന്നതും കേട്ടു.
കുറെ കഴിഞ്ഞപ്പോൾ അവൾ തലതാഴ്ത്തി ലജ്ജിച്ചും
കൊണ്ട നില്ക്കുന്നതും സുകുമാരൻ അവളുടെ മുഖം
പിടിച്ച എന്തോ ചിലതെല്ലാം കാണിക്കുന്നതും കണ്ടു.
നട്ടപ്പകൽ ഒരു പറമ്പിൽവെച്ച ൟ വകപ്രവൃത്തി

4

"https://ml.wikisource.org/w/index.php?title=താൾ:CiXIV262.pdf/45&oldid=193738" എന്ന താളിൽനിന്ന് ശേഖരിച്ചത്