ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

മൂന്നാം അദ്ധ്യായം 27

ളുടെ പ്രാണവല്ലഭന്മാർ ചോദിക്കുകയും അതിനെ ത
ങ്ങൾക്ക അറിവുണ്ടായിരിക്കുകയും ചെയ്യുമ്പോൾ, അ
വരുടെ മുഖത്തുനോക്കി പതിവ്രതമാരായ സ്ത്രീകൾ എ
ങ്ങിനെയാണ പൊളിപറയുന്നത എന്നമാത്രം വി
ചാരിച്ചാണ ഇത്രയും പറഞ്ഞത. അല്ലാതെ ഇതുകൊ
ണ്ടൊരു പ്രയോജനമുണ്ടാവുമെന്ന കരുതീട്ടല്ല.

എന്നിങ്ങനെയുള്ള രാജ്ഞിയുടെ ഏഷണിവാക്കു
കളെ കേൾക്കുകനിമിത്തം പ്രതാപരുദ്രമഹാരാജാവിനു
ണ്ടായ കോപം ഇന്നപ്രകാരമെന്ന പറഞ്ഞറിയിപ്പാൻ
അസാദ്ധ്യം. ആ സമയം രാജാവിനെ കണ്ടാൽ സാ
ക്ഷാൽ നരസിഹമൂൎത്തികൂടി ഒന്ന ഞെട്ടിപ്പോകാതിരിക്ക
യില്ലെന്ന പറഞ്ഞാൽ, ശേഷം വായനക്കാർ ഗ്രഹിച്ചു
കൊള്ളുമെല്ലൊ. സ്ത്രീകൾ പറയുന്ന വാക്കിൽ എത്രത്തോ
ളം സത്യമുണ്ടെന്ന ആലോചിക്കാതെ അതെല്ലാം വിശ്വ
സിച്ച പ്രവൃത്തിക്കുന്ന പുരുഷന്മാൎക്ക ആപത്ത സംഭ
വിക്കുന്ന കാൎയ്യങ്ങളിൽ എന്താ ആശ്ചൎയ്യപ്പെടാനുള്ളത?
അധികം ഒന്നും ആലോചിക്കാതെ തന്നെ ഇന്ദുമതിയെ
പ്പറ്റി പറഞ്ഞ ൟ വാക്കുകളെല്ലാം ശുദ്ധമെ ഭോഷ്കാ
ണെന്ന അറിവാൻ രാജാവിന്ന യാതോരു പ്രയാസവും
ഉണ്ടായിരുന്നില്ല. ഗ്രഹപ്പിഴവന്നു കൂടുമ്പോൾ മനുഷ്യ
രുടെ മനസ്സ ഭ്രമിക്കുന്നത സാധാരണയാണല്ലൊ? പി
ന്നെസ്ത്രീകൾക്ക ൟവക കാൎയ്യങ്ങളിൽ ഓരോന്ന പറഞ്ഞ
ഭൎത്താക്കന്മാരുടെ മനസ്സിനെ എളക്കിത്തീൎപ്പാനുള്ള സാമ
ൎത്ഥ്യവും സ്വതസ്സിദ്ധമാണല്ലൊ. എല്ലാംകൊണ്ടും വളരെ
കോപിച്ചും വ്യസനിച്ചും മഹാരാജാവ അന്നരാത്രി മുഴു
വനും ഉറങ്ങിയതതന്നെ ഇല്ല.

പിറ്റെദിവസം പ്രതാപരുദ്രമഹാരാജാവ ബു
ദ്ധിശാലികളായ മന്ത്രിവീരന്മാരെ വരുത്തി മന്ത്രശാല

"https://ml.wikisource.org/w/index.php?title=താൾ:CiXIV262.pdf/47&oldid=193743" എന്ന താളിൽനിന്ന് ശേഖരിച്ചത്