ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

നാലാം അദ്ധ്യായം 35

കസാലകൾക്ക നേരെ മേശമേൽ വൃത്താകാരത്തിൽ വെ
ച്ചിരിക്കുന്ന ന്യൂസ്പേപ്പെറുകൾ, അനേക തരത്തിലുള്ള
പുസ്തകങ്ങളെ നിറച്ച വെച്ചിട്ടുള്ള ചില്ലളമാറികൾ, തി
രിക്കാവുന്ന ബുക്കഷേൽഫുകൾ, ൟവക പലേ സാ
ധനങ്ങളേയും എത്രയും കൌതുകത്തിൽ വെച്ചിട്ടുണ്ട.
വേറെ ഒരു മുറിയുള്ളത ശീലത്തരങ്ങൾ സൂക്ഷിക്കുന്ന
താണ. അതിൽ നാലഞ്ച അളമാറികളും, അതുകളിൽ
അനേക തരത്തിലുള്ള കസവ ശീലത്തരങ്ങളും, മനോ
ജ്ഞങ്ങളായ കുപ്പായങ്ങളും, വില പിടിച്ചതും ഉന്നതസ്ത
നികളായ നിതംബിനിമാർ ഉപയോഗിക്കുന്നതും ആയ
ചെലകളും, ശേഖരിച്ച വെച്ചിട്ടുള്ളതിന്ന സംഖ്യയില്ല.

സൌധങ്ങളുടെ ഉപരിഭാഗത്തിലുള്ള ചന്ദ്രശാ
ലകളുടെ നിലമെല്ലാം ഇന്ദുകാന്തങ്ങളാൽ പടുക്കപ്പെട്ടവ
യാണ. അതുകളിൽ സകലജനമനോഹാരിയായ സുധാം
ശുവിന്റെ പ്രഭാപൂരം തട്ടുമ്പോഴും, ചുറ്റും മൂന്നടി ഉയര
ത്തിൽ എത്രയും വിശേഷമായ ഒരു മാതിരി വെണ്ണക്കല്ലു
കൊണ്ട കടഞ്ഞുണ്ടാക്കി ചായം കൊടുത്ത സ്തംഭങ്ങളോടു
കൂടിയ തറയിന്മേൽ നിരത്തി വെച്ചിട്ടുള്ള മനോഹരങ്ങ
ളായ ഭാജനങ്ങളിൽ നട്ട വളൎത്തിയ ജാതി കുരുക്കുത്തിമുല്ല
മുതലായ വല്ലികളിലുള്ള സുരഭികളായ മഞ്ജരികളെ ഇള
ക്കിക്കൊണ്ട വരുന്ന മന്ദമാരുതനെ ഏല്ക്കുമ്പോഴും, ഉള്ള
പരമാനന്ദത്തെ ഞാൻ എങ്ങിനെയാണ പറഞ്ഞറിയി
ക്കേണ്ടത. ആവക തറകളിന്മേൽ തന്നെ പലേടത്തും
വെണ്ണക്കല്ലുകൊണ്ട അതി വിശേഷമായി കൊത്തിവെ
ച്ചിട്ടുള്ള കൃത്രിമങ്ങളായ സ്ത്രീപുരുഷരൂപങ്ങളെ നല്ല ച
ന്ദ്രികയുള്ള സമയം കണ്ടാൽ കളഭാഷിണികളായ യൂറോ
പ്യൻസ്ത്രീകളും അവരുടെ വല്ലഭന്മാരുംകൂടി സംസാരി
ച്ചുകൊണ്ട നില്ക്കുകതന്നേയെന്ന തോന്നിപ്പോകും.

"https://ml.wikisource.org/w/index.php?title=താൾ:CiXIV262.pdf/55&oldid=193763" എന്ന താളിൽനിന്ന് ശേഖരിച്ചത്