ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

നാലാം അദ്ധ്യായം 37

മുങ്ങി മതിമറന്ന, താൻ അവിടെ വരുവാൻ കാര
ണമായ്തും ആപൽകരവും ആയ ആ കത്തിന്റെ അ
ൎത്ഥം എന്താണെന്ന ചോദിപ്പാൻകൂടി സുകുമാരന ഓൎമ്മ
വിട്ടുപോയി. ഇങ്ങിനെ അല്പം നേരം കഴിഞ്ഞശേഷം
ഇന്ദുമതി സുകുമാരന്റെ മുഖത്തെക്കതന്നെ നോക്കി
ക്കൊണ്ടു കരഞ്ഞുതുടങ്ങി.

സുകു - ഇതെന്ത കഥാ. ഇങ്ങിനെ ഒരു സങ്കടത്തിന്ന
ഇപ്പോൾ അവകാശമില്ലല്ലൊ.

ഇത കേട്ടിട്ട ഇന്ദുമതി ഒന്നുംതന്നെ ഉത്തരം പ
റ്വാൻ ശക്തയല്ലാതെ നിന്നത കണ്ടപ്പോൾ

സുകു - ൟ കരച്ചിൽ കാണിക്കാനൊ എന്നെ എഴുത്തയ
ച്ച വരുത്തിയ്ത? നീ കരച്ചിൽ മാറ്റുന്നില്ലെങ്കിൽ
ഞാൻ തീൎച്ചയായും പുറപ്പെട്ട പോകും.

ഇന്ദു - അങ്ങേക്ക പുറപ്പെട്ട പോകേണ്ടിയും വരും. ഇ
നിക്ക കരയേണ്ടിയും വരും. അതുകൊണ്ട തന്നെ.

സുകു - എന്താണ നീ അസംബന്ധം പറയുന്നത. എ
ന്നെ വരുത്തിയ കാൎയ്യം പറയൂ.

എന്നിങ്ങിനെ സുകുമാരൻ പറഞ്ഞപ്പോൾ ദുഃ
ഖപരവശയായ ഇന്ദുമതി രാജ്ഞിയുടെ ഏഷണിയും ത
ന്നിമിത്തം രാജാവ കോപിച്ചതും പിറ്റെദിവസം മന്ത്രി
വീരന്മാരോടുണ്ടായ കല്പനകളും സുകുമാരനോട പറഞ്ഞു.

അഗ്നിസന്തപ്തനാരാചംപോലെ അത്ര ദുസ്സഹ
ങ്ങളായ ൟ വൎത്തമാനങ്ങളെ കേട്ടസമയം, സുകുമാരൻ
ഇടിതട്ടിയ പൎവ്വതംപോലെ നഷ്ടസംജ്ഞനായി നിലത്ത
പതിക്കുകയും, അനന്തരം ഇന്ദുമതിയിൽ ആചരിതങ്ങ
ളായ ശീതോപചാരങ്ങളെക്കൊണ്ട ഒരുവിധം മോഹാല
സ്യം തിൎന്ന എഴുനീറ്റിരിക്കുകയും ചെയ്തു. സുകുമാര
ന്റെ ൟ പ്രാണവേദന കണ്ടപ്പോൾ ഇന്ദുമതിക്കുണ്ടാ

"https://ml.wikisource.org/w/index.php?title=താൾ:CiXIV262.pdf/57&oldid=193768" എന്ന താളിൽനിന്ന് ശേഖരിച്ചത്