ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

42 നാലാം അദ്ധ്യായം

മുഖത്ത തളിച്ച, കെട്ടഴിഞ്ഞ നിലത്ത ചിന്നിക്കിടക്കുന്ന
തലമുടി വേറിടുത്തുകൊണ്ട ഓരോന്ന ചോദിച്ചു തുടങ്ങി.

രുഗ്മീ - ഇന്ദുമതി! നീ എന്താ ഇങ്ങിനെയെല്ലാം കാണി
ക്കുന്നത, കഷ്ടം! കഷ്ടം!

ഇന്ദു - വൎത്തമാനങ്ങളെല്ലാം നിങ്ങൾ കേടില്ല്യെ?

രുഗ്മീ - ഞാൻ ചിലതകേട്ടു. നൊമ്മടെ ചന്ദ്രഭാനുപറേത.
ഞാൻ അപ്പോൾതന്നെ ബദ്ധപ്പെട്ട ഇവിടെ വന്ന
പ്പോഴക്ക നീ പുറത്ത പോയിരിക്കുന്നു. അച്ശന്റെ
കല്പനകൾ എന്തെല്ലാമാണ? കേൾക്കട്ടെ.

ഇന്ദു - അച്ശന്റെ കല്പന സുകുമാരന നാട കടത്ത
ണമെന്നാണ.

രുഗ്മീ - ആവു! വെട്ടിക്കളയേണമെന്നില്ലല്ലൊ.

ഇന്ദു - അത്രമാത്രമാണ ഇനിക്കും ഒരു സമാധാനമുള്ളത.

രുഗ്മീ - നീ ഒരിക്കലും വ്യസനിക്കരുതെ. ൟശ്വരനല്ലെ.
എല്ലാം ഒരു കാലത്ത നേരെയായി വരും.

ഇന്ദു - അമ്മെ! നിങ്ങടെ അനുഗ്രഹമുണ്ടായാൽ ഇനി
ക്ക എന്തൊന്നാണ സാധിക്കാത്തത?

രുഗ്മീ - മകളെ! ഇന്ദുമതി! ഞാൻ ഇരിക്കുമ്പോൾ നീ
ഒരിക്കലും വ്യസനിക്കണ്ട.

ഇന്ദു - അച്ശന്റെ കല്പന എത്ര കഠിനമായിപ്പോയി. അ
ച്ശൻ എന്ന മുതൽക്കാണ ഇത്ര നിൎദ്ദയനായത? ഇ
തിനേക്കാൾ നല്ലത എന്നെ നാടകടത്തുന്നതായിരുന്നു.
നിരപരാധിയായ അദ്ദേഹം എന്തുപിഴച്ചു?

രുഗ്മീ - കഷ്ടം! ഇതനിമിത്തം അച്ശനെ പ്രജകൾ എത്ര
ദുഷിക്കുന്നു. എല്ലാം രാജ്ഞിയുടെ ഏഷണിയാണത്രെ.

ഇന്ദു - അങ്ങിനെതന്നെയാണ ഞാനും കേട്ടത. ഇനി
ക്ക ഒരു അഭ്യുദയം വരുന്നതിൽ എളയമ്മക്ക ഒട്ടുംത
ന്നെ രസമില്ലെന്ന ഞാൻ മുമ്പുതന്നെ മനസ്സിലാ
ക്കീട്ടുണ്ട. ഇതിനെല്ലാം ൟശ്വരൻ കൂലികൊടുക്കട്ടെ.
അദ്ദേഹം സൎവ്വാന്തൎയ്യാമിയല്ലെ.

"https://ml.wikisource.org/w/index.php?title=താൾ:CiXIV262.pdf/62&oldid=193781" എന്ന താളിൽനിന്ന് ശേഖരിച്ചത്