ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

നാലാം അദ്ധ്യായം 43

രുഗ്മീ - ആട്ടെ, ൟ കഥ സുകുമാരൻ അറിഞ്ഞുവോ?

ഇന്ദു - ഉവ്വ, ഞാൻതന്നെ ശ്രീനഗരത്ത ബംഗ്ലാവിൽ
പോയിരുന്നു. അദ്ദേഹത്തെ നൊമ്മടെ ചന്ദ്രഭാനുമു
ഖേന അവിടെ വരുത്തീട്ടുണ്ടായിരുന്നു. എല്ലാം ത
മ്മിൽകണ്ട സംസാരിച്ച പിരിഞ്ഞപ്പോൾ അന്യോ
ന്യംഉണ്ടായ വ്യസനം എങ്ങിനെ പറയേണ്ടു.
അരനാഴികനേരം താനെ ഇരുന്ന പലതും ആലോചി
ച്ച കൂട്ടത്തിൽ "അദ്ദേഹത്തെ പിരിഞ്ഞിരിക്കുന്നതിനേ
ക്കാൾ നല്ലത പ്രാണത്യാഗം തന്നെയൊ" എന്നകൂടി
ഞാൻ സംശയിച്ചു.

ഇത കേട്ട ഉടനെ രുഗ്മീഭായിക്കുണ്ടായ വ്യസന
വും പരിഭ്രമവും അനിൎവ്വചനീയം തന്നെ.

രുഗ്മീ - (ഒന്നരണ്ടു പ്രാവശ്യം മാറത്തടിച്ച കരഞ്ഞും
കൊണ്ട) അയ്യൊ! കുട്ടീ! നീ അങ്ങിനെ ഒന്നും സാഹ
സം ചെയ്തകളയരുതെ. ബുദ്ധിയില്ലാത്ത ചില സ്ത്രീ
കൾ പലപ്പോഴും തൂങ്ങിമരിക്കുക മുതലായ ഹീനകൎമ്മ
ങ്ങൾ ചെയ്യുന്നതിനേക്കുറിച്ച നോം ചില സമയങ്ങ
ളിൽ പറഞ്ഞ പരിഹസിക്കുമാറില്ലെ. അങ്ങിനെ വ
ല്ലതും ചെയ്തുപോയാൽ നിന്നെയും ബുദ്ധിഹീനമാരാ
യ ആവക സ്ത്രീകളോടു ഉപമിക്കുന്നതിനെ ഞാൻ എ
ങ്ങിനെ കേട്ട സഹിച്ചിരിക്കും. ഇതൊന്നും അപ്പോൾ
ആലോചിച്ചില്ലലെ.

ഇന്ദു - ഇനിക്ക കുറെ നേരം ആവക സമാധാനങ്ങളൊ
ന്നും തോന്നീല. ആ സമയം നിങ്ങൾ എന്റെ ഒന്നി
ച്ചുണ്ടായിരുന്നാൽ ഞാൻ അത്ര അധികം വ്യസനി
ച്ചിരുന്നില്ല.

രുഗ്മീ - അച്ശന്റെ കല്പനയും ഇന്ന നീ താനെ സബാ
രിക്ക പോയ്തും കേട്ടപ്പോൾ ഞാനും ഒന്ന പരിഭ്രമിച്ചു ഇ
ല്ലെന്നില്ല. ഞാനും ബദ്ധപ്പെട്ട ഓടിപ്പാഞ്ഞ നീയുള്ളേ

"https://ml.wikisource.org/w/index.php?title=താൾ:CiXIV262.pdf/63&oldid=193783" എന്ന താളിൽനിന്ന് ശേഖരിച്ചത്