ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

നാലാം അദ്ധ്യായം 45

കൊടുത്താൽ അനായാസേന കിട്ടുന്നതാണല്ലൊ. അ
തിന്നുള്ള തപാലാപ്പീസ്സുകൾ ഏതരാജ്യത്തും നിറ
ഞ്ഞിരിക്കുന്നു. അനേക രാജ്യചരിത്രങ്ങളും പലത
രമുള്ള വൎത്തമാനക്കടലാസ്സുകളും നീ വായിച്ച അ
റിയുമാറില്ലെ? അതിന്റെ സാദ്ധ്യം വിവേകമല്ലെ?
ഇതൊന്നും അപ്പോൾ തോന്നീലല്ലെ? പിന്നെ ഒരു
ദിക്കിൽ ചെന്നുകൂടിയാൽ ആ രാജ്യം ഭരിപ്പാൻ
കൂടി ബുദ്ധിശക്തിയും ക്ഷമയും പൌരുഷവും ഉ
ള്ള അദ്ദേഹം സ്വന്തം ഉദരപൂരണത്തിന്നകൂടി ശ
ക്തനല്ലെന്ന നീ വിചാരിച്ച വ്യസനിച്ചതിൽപരം അ
ബദ്ധം മറ്റെതാനുമുണ്ടൊ, നീ വ്യസനം കാണിക്കാ
തെ അല്പം കാലം ക്ഷമിക്കൂ. സുകുമാരനോടുകൂടി അ
നേകം രാജഭോഗങ്ങൾ അനുഭവിച്ച തൃപ്തിയോടെ
ചിരകാലം ജീവിച്ചിരിപ്പാൻ നിണക്ക സംഗതിവ
രും. വ്യസനിക്കരുതെ.

എന്നിങ്ങിനെ യുക്തിയുക്തങ്ങളായും അതി മ
ധുരങ്ങളായും ഉള്ള രുഗ്മീഭായിയുടെ വചനങ്ങളെ കേട്ട
സമയം ഇന്ദുമതിക്ക അല്പം ഒരു സമാധാനം വന്നു. അ
വൾ ഇന്ദുമതിയുടെ തലമുടി നല്ലവണ്ണം വകഞ്ഞ കെട്ടി
ച്ച "ഇനി മനസ്സിനെ അധികം ക്ലേശിപ്പിക്കാതെ വേ
ഗം കിടന്നുറങ്ങു" എന്ന പറഞ്ഞ ഇന്ദുമതിയെ കിടത്തു
കയും താനും കിടക്കുകയും ചെയ്തു. പ്രായാധിക്യത്താലു
ള്ള ക്ഷീണം നിമിത്തം രുഗ്മീഭായി കിടന്നീട്ട അധികം
താമസിയാതെ ഉറങ്ങിപ്പോയി.

ഇന്ദുമതി വേർപെട്ട പോയ ഭൎത്താവിനെത്ത
ന്നെ ഓൎത്ത വ്യസനിച്ച ഉറക്കം വരാതെ തിരിഞ്ഞും മറി
ഞ്ഞും കിടക്കുകയും കൂടക്കൂടെ എഴുനീറ്റിരിക്കുകയും ചെ
യ്യും. അങ്ങിനെ കുറെ കഴിഞ്ഞപ്പോൾ ഏകദേശ ംപന്ത്ര

"https://ml.wikisource.org/w/index.php?title=താൾ:CiXIV262.pdf/65&oldid=193788" എന്ന താളിൽനിന്ന് ശേഖരിച്ചത്