ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

50 അഞ്ചാം അദ്ധ്യായം

ന്നും വിശ്വസത്തിന്നും ലേശം കുറവില്ല. അവൾ അ
ന്ന്യപുരുഷനെ കാംക്ഷിച്ചിട്ടില്ല. ഇനി ൟ ജന്മം കാം
ക്ഷിക്കയുമില്ല അവൾ അച്ശൻ മുതലായ ബന്ധുജന
ങ്ങളെയും അനേക സുഖാനുഭവങ്ങളെയും ഉപേക്ഷിച്ച
എന്റെഒന്നിച്ച വരാമെന്നകൂടി ധൈൎയ്യമായി പറയുന്നു.
അല്പം കാലം തമ്മിൽ പിരിഞ്ഞിരിക്കേണ്ടിവരുമെന്നല്ലാ
തെ മറ്റെന്തൊന്നാണ ഇപ്പോൾ വന്നിരിക്കുന്നത.
നളമഹാരാജാവ, സാക്ഷാൽ ശ്രീരാമസ്വാമി മുതലായ
മഹാപുരുഷന്മാൎക്കകൂടി എത്രകാലം ഇഷ്ടദാരങ്ങളെ പിരി
ഞ്ഞിരിക്കേണ്ടിവന്നിരിക്കുന്നു. എന്നാൽ ഇന്ദുമതിയുടെ
മനസ്സുറപ്പൊ, ദമയന്തി സീതാദേവി മുതലായവൎക്കുള്ള
തിനേക്കാൾ ഒട്ടും കുറവില്ലതാനും. ച്ശീ! ച്ശീ! ഞാൻ എ
ന്തൊരു മാതിരിക്കാരനാണ! പഠിപ്പ കഴിഞ്ഞാൽ ഒന്ന
സഞ്ചരിക്കെണമെന്ന വിചാരിച്ചിരുന്നത പക്ഷെ ൟ
ക്കാലത്താക്കണം, അത്രതന്നെ. മൽ‌പ്രാണെശ്വരിയാ
യ ഇന്ദുമതിക്ക എന്നിൽ അനുരാഗമുണ്ടെന്നും അന്യ
നെ സ്വീകരിക്കയില്ലെന്നും വന്നാൽ പിന്നെ വിവാഹ
ത്തിന്ന കുറെ താമസിച്ചാൽ തന്നെ എന്താണ. എന്ന
ല്ലാ, ഒരു പക്ഷം നോക്കുമ്പോൾ ൟ സഞ്ചാരം കഴിഞ്ഞി
ട്ടാണ വിവാഹംതന്നെനല്ലത. ഇത മേലിൽ പലെ
വിധത്തിലുള്ള അറിവിന്നും വിവേകത്തിന്നും, യോ
ഗ്യന്മാരായ അനേകം ജനങ്ങളുടെ പരിചയത്തിന്നും
സ്നേഹത്തിന്നും കാരണമായി ഭവിക്കുന്നതാണ. ഒരു
മാൎഗ്ഗദൎശിനീപുസ്തകവും ( ട്രാവലർസ്സ് ഗൈഡ്) അല്പം
പണവും കയ്യിൽ ഉണ്ടായാൽ പിന്നെ സഞ്ചാരത്തി
നെപ്പോലെ രസമായിട്ട മറ്റേതാനുമുണ്ടൊ. പിന്നെ
യാത്രകൊണ്ട മനസ്സിന്ന അല്പാല്പം സുഖക്കേടുണ്ടാവാനു
ള്ളതിനെ ഇന്ദുമതി ദിവസേന അയക്കുന്ന എഴുത്തുകളെ

"https://ml.wikisource.org/w/index.php?title=താൾ:CiXIV262.pdf/70&oldid=193801" എന്ന താളിൽനിന്ന് ശേഖരിച്ചത്