ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

52 അഞ്ചാം അദ്ധ്യായം

ണ്ട നിത്യവും ഓരേ എഴുത്തയപ്പിക്കണെ. മുദ്ര ലെക്കോട്ട
മുതലായ്ത വേണമെങ്കിൽ വാങ്ങിക്കൊണ്ടുകൊടുക്കണം.
അതെല്ലാം അവൾ അതാത സമയം പറയും.

"ഇനിഞാൻ അല്പം കിടന്നുറങ്ങട്ടെ; നീയും പോ
യി കിടന്നൊ, നേരം ഏകദേശം ഒരുമണിക്കടുത്തു തുട
ങ്ങി." എന്ന പറഞ്ഞ സുകുമാരൻ കട്ടിലിന്മേൽ കയറി
കിടന്നു. രുഗ്മീഭായി വന്ന ച്ശായ വാങ്ങിക്കൊണ്ടു പോ
യിയേന്ന ഞാൻ മുമ്പൊരെടത്ത പറഞ്ഞത ൟ അവ
സരത്തിലാണ. സുകുമാരൻ അവളെ പറഞ്ഞയച്ചതി
ന്നശേഷം പിന്നേയും അല്പം കിടന്നുറങ്ങിയെന്ന പേര
വരുത്തി. പുലരാൻ ഒരു യാമമുള്ളപ്പോൾ എഴുനീറ്റ
യാത്രക്കുള്ള വട്ടങ്ങളെല്ലാം കൂട്ടിത്തുടങ്ങി. തനിക്ക മുമ്പ വ
ഴിയാത്രചെയ്തിട്ട ഒട്ടും തന്നെ ശീലമില്ലാത്തതിനാൽ അധി
കം സാമാനങ്ങൾ കൊണ്ടു പോകുന്നത ഭാരമാണെന്ന
വിചാരിച്ച ഏറെയൊന്നും എടുത്തില്ല. ഒരു പെട്ടിയും അ
തിൽ എട്ടുപത്തു പുസ്തകങ്ങളും, ഇംഗ്ലീഷമട്ടിലുള്ള മൂന്നു
കൂട്ടം ഉടുപ്പുകളും വഴിയാത്രയിൽ മുഖ്യമായി കയ്യിൽ ഉ
ണ്ടായിരിക്കേണ്ടാതായ അത്യാവശ്യം ചില ഔഷധങ്ങളും
ആയിരത്തിൽ ചില്ലാനം ഉറുപ്പികയും മാത്രമെ അവൻ
കയ്യിൽ എടുത്തുള്ളു. കാശ്മീരരാജ്യത്തിൽ "ജലം" എന്ന പ്ര
സിദ്ധപ്പെട്ട നദീതീരത്ത സ്ഥാപിക്കപ്പെട്ട "ജീലം" എ
ന്ന റെയിൽവെ സ്റ്റേഷനിൽ വേഷപ്രച്ശന്നനായി ചെന്ന
അല്പം നേരം ഇരുന്നു. പേഷവാറിൽനിന്ന ആഗ്രയി
ലേക്ക നേരെ പോകുന്ന "മെയിൽ ട്രെയിൻ" അരു
ണോദയത്തിന്ന അവിടെ എത്തുകയും "ഡൽഹി" എന്ന
സ്റ്റേഷനിലേക്ക ടിക്കെറ്റ വാങ്ങി സുകുമാരൻ കാശ്മീര
രാജ്യം വിടുകയും ചെയ്തു.

"https://ml.wikisource.org/w/index.php?title=താൾ:CiXIV262.pdf/72&oldid=193806" എന്ന താളിൽനിന്ന് ശേഖരിച്ചത്