ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ആറാം അദ്ധ്യായം 57

ബാബു - എന്നാൽ ഞാൻ ഉപയോഗിക്കട്ടെ? അങ്ങെക്ക
വല്ല ഉപദ്രവും ഉണ്ടൊ?

സുകു - എന്താണ! ഇനിക്ക യാതോരു ഉപദ്രവുമില്ല.

സുകുമാരൻ അങ്ങിനെ പറഞ്ഞപ്പോൾ ബാബു
ഗോവിന്ദലാല ചുരുട്ട എടുത്ത വലിച്ചു തുടങ്ങി. വണ്ടി
യിൽ പോകുമ്പോൾ ഇരുഭാഗത്തും കാണാവുന്ന മനോര
മങ്ങളായ പ്രദേശങ്ങളെയെല്ലാം അദ്ദേഹം സുകുമാരന
വിവരിച്ച മനസ്സിലാക്കി കൊടുത്തു.

ബാബു - മാംസം വിസ്കി മുതലായതെല്ലാം എന്റെ വ
ക്കൽ ഉണ്ട. അങ്ങേക്ക വിരോധമില്ലെങ്കിൽ കഴിക്കാം.

സുകു - വിസ്കി ഞാൻ കഴിക്കുമാറില്ല. മാംസം കഴിക്കി
ല്ലേന്ന വെച്ചിട്ടില്ല.

ബാബു - എന്നാൽ വിസ്കി ഒഴിച്ച മറ്റതെല്ലാം അങ്ങേ
ക്കും ഭക്ഷിക്കാമല്ലൊ

ഇങ്ങിനെ പറഞ്ഞ അവർ രണ്ടുപേരുംകൂടി ഇം
ഗ്ലീഷിൽ ഒരൊരൊ നേരംപൊക്ക സംസാരിച്ചും ചിറി
ച്ചുംകൊണ്ട ഭക്ഷിച്ചു. ബാബുഗൊവിന്ദലാല വണ്ടി
യിൽ ഒന്നിച്ചുണ്ടായിരുന്നതകൊണ്ട സുകുമാരന യാത്ര
യിൽ ഒട്ടും ഒരു സുഖക്കെട തൊന്നീല. ഭക്ഷണം കഴിഞ്ഞ
പ്പൊഴക്ക അവൎക്ക എറങ്ങേണ്ടുന്ന സ്റ്റെഷൻ ഏകദേശം
അടുത്തുതുടങ്ങി. "നൊക്ക എറങ്ങാനുള്ള സ്റ്റെഷൻ ഇനി
യത്തതായി. അപ്പോൾ കിടന്നബദ്ധപ്പെടണ്ടാ. സാമാ
നങ്ങളെല്ലാം ഒതുക്കിവെച്ചൊളൂ" എന്നിങ്ങിനെ പറഞ്ഞ
ബാബുഗൊവിന്ദലാല അദ്ദെഹത്തിന്ന അനേക സാമാ
നങ്ങൾ ഉണ്ടായിരുന്നതെല്ലാം ക്ഷണനെരംകൊണ്ട
ഒതുക്കിവെച്ചു. സുകുമാരൻ മുപ്പത്തൊൻമ്പത മണിക്കൂ
റനെരം കൊണ്ട ഡൽഹിസ്റ്റെഷനിൽ എത്തി. മഹത്തായ
ആ സ്റ്റെഷന്റെ കോലായയിൽ (പ്ലാറ്റഫൊറത്തിൽ)

8

"https://ml.wikisource.org/w/index.php?title=താൾ:CiXIV262.pdf/77&oldid=193819" എന്ന താളിൽനിന്ന് ശേഖരിച്ചത്