ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

68 ആറാം അദ്ധ്യായം

സുകു - അല്ലെന്നില്ല. രാജ്യസഞ്ചാരത്തിന്നായി എറങ്ങി
യപ്പോൾ ഗംഗാസ്നാനവും സാധിക്കാമെന്ന വിചാ
രിച്ച ഇവിടെ വന്നു.

ചന്ദ്ര - സ്നാനം മുതലായതെല്ലാം ഇഷ്ടം പോലെ സാ
ധിച്ചു കഴിഞ്ഞുവോ?

സുകു - ഉവ്വ്. എല്ലാം വേണ്ടത പോലെ കഴിഞ്ഞു. ഇ
നി ഗംഗാപൂജ മാത്രം ബാക്കിയുണ്ട.

ചന്ദ്ര - അത മടങ്ങി പോകുമ്പോഴല്ലെ സാധാരണ എല്ലാ
വരും ചെയ്യുമാറുള്ളത? അങ്ങ എവിടെയാണ താമസിക്കു
ന്നത? ഇവിടെ പരിചയക്കാര വല്ലവരും ഉണ്ടോ?

സുകു - ൟ ദിക്കിൽ ഇനിക്ക പരിചയക്കാരാരുമില്ല. താമ
സിക്കുന്നത കേദാരഘാട്ടിൽ കോദണ്ഡരാമശാസ്ത്രിക
ളുടെ ഗൃഹത്തിലാണ.

ചന്ദ്ര - അയ്യോ! അങ്ങ അവിടെ നിന്ന ക്ഷണത്തിൽ
താമസം മാറ്റണം. അദ്ദേഹത്തിന്റെ ഭാൎയ്യ ത്വ
ഗ്ദോഷിയാണെ. അറിഞ്ഞില്ലെന്ന വരരുത.

സുകു - ഇത ഞാൻ ലേശംപോലും അറിഞ്ഞീല. ഇനി
ക്ക ഇത്ര ഒരു വൎജ്ജം മറ്റൊന്നിലുമില്ലെന്നതന്നെ പ
റയാം. ഇത അറിഞ്ഞത വളരെ ഉപകാരമായി.

ചന്ദ്ര - വന്ന കാൎയ്യങ്ങളെല്ലാം ഒരു വിധം സാധിച്ച ക
ഴിഞ്ഞ അവസ്തക്ക അങ്ങേക്ക എന്റെ ഗൃഹത്തിൽ ത
ന്നെ താമസിക്കാമെല്ലൊ. അങ്ങേക്ക സന്തോഷമുണ്ടെ
ങ്കിൽ ഇപ്പോൾതന്നെ ഒന്നിച്ചു പോവാം. ഞാൻ ഇ
വിടെയുള്ള ഒരു കച്ചവടക്കാരനാണ.

സുകു - യോഗ്യനായ അങ്ങേക്ക അല്പനായ ൟ എന്നിൽ
ഇങ്ങിനെ ദയ തോന്നിയ്ത എന്റെ ഒരു ഭാഗ്യപൂരം
തന്നെ. ഞാൻ ശാസ്ത്രികളോട യാത്ര പറഞ്ഞവഴിയെ
എത്തിക്കൊള്ളാം. എന്നാൽ പോരെ?

"https://ml.wikisource.org/w/index.php?title=താൾ:CiXIV262.pdf/88&oldid=193846" എന്ന താളിൽനിന്ന് ശേഖരിച്ചത്