ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ണ്ട ദൈവങ്ങൾ എന്ന വെച്ച സേവിക്കുന്നു.
അയ്യൊ ഇപ്രകാരം മനുഷ്യർ സന്തോഷം സ്നേ
ഹം ഭക്തി സമാധാനം സുഖം മുതലായവറ്റെ
വിട്ട ദൈവ സ്തുതിയെയും തള്ളി കളഞ്ഞ ലോക
ത്തിൽ ഗൎവം പക വ്യഭിചാരം ചതി കളവ കുല
ദൂഷണം മുതലായ പാപങ്ങളെ നിറെച്ച ദുഃഖം
കഷ്ടം പീഡ രോഗം മരണം മുതലായ സമുദ്ര
ത്തിൽ മുങ്ങി കിടക്കുന്നു. അയ്യൊ ഇത എല്ലാം ക
ണ്ടാൽ ദൈവത്തിന്റെ രാജ്യം ഇത എന്ന പറ
യാമൊ.

അബ്ദു. നരസിംഹ ഭട്ടരെ നിങ്ങൾ പറയുന്ന
ത ശരിയല്ല. അവൻ ശ്രദ്ധയോടെ കേട്ടത പറ
യുന്നു. ആ കേട്ട കാൎയ്യവും സത്യം തന്നെ. ജന
ങ്ങൾ സത്യ ദൈവത്തെ വിട്ട അവന്റെ വാക്ക
കേൾക്കാതെ പല വിഗ്രഹങ്ങളെ വെച്ച പൂജിക്കു
ന്നത കൊണ്ട ൟ നാട വഷളായി പോയി. സു
ല്ത്താന്റെ കാലത്ത അമ്പലങ്ങളെ ചുട്ട ബിംബ
ങ്ങളെ തകൎത്ത ജനങ്ങളെ ചേലയിൽ കൂട്ടികൊ
ണ്ടിരുന്നപ്പോൾ രാജ്യത്തിന്ന സങ്കടം തീരേണ്ടു
ന്നതിന്ന അടുത്തിരുന്നു. ഇങ്ക്ലീഷ കുമ്മിനിയാർ
വന്നതിന്റെ ശേഷം ജനങ്ങളുടെ മനസ്സ പോ
ലെ നടന്നുകൊള്ളുന്നതിന സമ്മതിക്കകൊണ്ട അ
വർ മുമ്പിലത്തെ പോലെ ക്ഷേത്രങ്ങളെ ഉണ്ടാ
ക്കി പൂജ മുതലായ അടിയന്തിരങ്ങളെ ചെയ്ത രാ
ജ്യത്തെ കെടുത്തി വരുന്നത ഉള്ളതല്ലയൊ.

നരസി. ഉള്ളതല്ലയൊ എന്ന എന്തിന പറ
യുന്നു. നീ കഴിഞ്ഞ ആണ്ടിൽ മക്കത്ത പോകു
മ്പോൾ ഇപ്രകാരമുള്ള വാക്ക കേട്ടുവൊ ൟ സ
ൎക്കാർ നല്ലത തന്നെ അവൎക്ക നന്മ വരട്ടെ ഇനി
ക്ക മാസം ഒന്നുക്ക ൨൦൦ രൂപ്പിക തരുന്നെല്ലൊ. മ
റ്റേത കൊണ്ട ഇനിക്കും നിനക്കും എന്ത ഇപ്പോ
ഴത്തെ നടപ്പ കലിയുഗത്തിന്റെ മതി. കലിയുഗ

"https://ml.wikisource.org/w/index.php?title=താൾ:CiXIV263.pdf/10&oldid=177727" എന്ന താളിൽനിന്ന് ശേഖരിച്ചത്