ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൩

ശുവിനെ കാണാതെയും അവന്റെ ശിഷ്യന്മാരു
ടെ എഴുത്ത നോക്കാതെയും ഇങ്ങിനെ പറയുന്നത
എന്ത? ഹോ ൟ ദിക്കിലുള്ള മുസല്മാന്മാരിൽ താൻ
വളരെ പഠിച്ചിട്ടുള്ളവൻ തന്നെ എന്ന എല്ലാവരും
പറയുന്നു. താൻ അറിയുന്നില്ല എങ്കിൽ മറ്റുള്ള
വർ എന്ത അറിയും.

അബ്ദു. അയ്യൊ ഉണ്ണി പ്രായം ഏറിയവരെ
പരിഹസിക്കാമൊ ബുദ്ധിമാൻ എന്ന വിചാരി
ച്ചും നിന്ദിക്കുരുത.

നരസി. അബ്ദുള്ള ൟ പറയുന്നത ശരി അല്ല.
ചൊദിക്കേണ്ടാ ഉത്തരം പറയെണം രാമൻ ആ
സായ്പ പറഞ്ഞതിനെ ശ്രദ്ധയോടെ കേട്ട സൂക്ഷ്മ
മായി ഗ്രഹിച്ചുകൊണ്ടത്രെ പറയുന്നത.

അബ്ദു. ആകട്ടെ ഇപ്പോൾ ഉത്തരം പറവാൻ
സമയം ഇല്ല രാത്രിയായി അവൻ ചെയ്ത പ്രസം
ഗം പറക പിന്നെ എന്ത.

രാമ. അത പറയാം പാപവും കഷ്ടവും വരരു
ത എന്ന എല്ലാവരുടെയും വിചാരം ആകുന്നു.
പാപവും കഷ്ടവും അരുത എന്ന ദൈവം കൂടെ
വിചാരിക്കുന്നു. ആ വാക്ക ഭൂലോകത്തിലും പര
ലോകത്തിലും ഒരുപോലെ നടക്കുന്നു. പാപവും
കഷ്ടവും പോക്കേണം എന്ന എല്ലാ മതങ്ങളിലും ഒ
രുപോലെ പറയുന്നുണ്ട അതിന്ന നിവൃത്തി ചെ
യ്യേണ്ടുന്നതിന മൂന്നു വഴികളെ പരീക്ഷിക്കുന്നു.

നരസി. രാമാ മതി എന്തിന്ന മിനക്കെടാതെ
പാപം കഷ്ടം, കഷ്ടം പാപം എന്ന തത്ത പറയു
ന്നത പോലെ പറയുന്നു.

രാമ. ഒന്നാമത കേൾക്ക, ലൌകീകം ആശ്രയി
ക്കുന്നവർ കഷ്ടം പോക്കിയാൽ പാപം തീൎന്നു എ
ന്ന വെച്ച കഷ്ടം പോക്കേണ്ടുന്നതിന്ന ഓരൊ
ദോഷം ചെയ്യുന്നു, എങ്ങിനെ എന്നാൽ ധനവാ
ന്മാരോട കട്ടു കവൎന്ന ദ്രവ്യം കൊണ്ട സാധുക്കൾ


B

"https://ml.wikisource.org/w/index.php?title=താൾ:CiXIV263.pdf/15&oldid=177732" എന്ന താളിൽനിന്ന് ശേഖരിച്ചത്