ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൯

അബ്ദു. നരസിംഹ ഭട്ടരെ അതിപ്പോൾ വേ
ണ്ടാ അത തീൎന്നു ഇപ്പോൾ ആ സായ്പ സത്യവേ
ദത്തെ നിന്ദിച്ച ക്രീസ്തുവേദം സത്യമെന്ന പറഞ്ഞ
പ്രകാരം രാമൻ കുട്ടി പറയുന്നൊല്ലൊ. അതിന്ന
വിരോധമായ പല ന്യായങ്ങളും ഉണ്ട. നിങ്ങൾ
പറവിൻ പിന്നെ ഞാൻ പറയാം.

രാമ. ഞാനായിട്ട പറയുന്നില്ല. ഞാൻ ബ്രാഹ്മ
ണൻ അല്ലെയൊ ബ്രാഹ്മണൎക്ക വേണ്ടാ. അവ
ന്റെ വാക്കു കേൾക്കെണമൊ. ഞാൻ പറയാം.
മനുഷ്യ മതം വ്യൎത്ഥം എന്നും ദൈവമാൎഗ്ഗം അത്ര
സത്യമെന്നും ചൊല്ലിയ ശേഷം പാപത്തിങ്കൽ
നിന്നുണ്ടാകുന്ന അനുഭവങ്ങളെ വിസ്തരിച്ചു പ
റഞ്ഞു. അത അസഹ്യമായ ഭാരം എടുത്തുവരുന്ന
വർ ബുദ്ധിമുട്ടി കിടക്കുന്നു. അതിക്രൂരമായ അനു
ഭവം ഇപ്പോൾ അറിയുന്നതും ഇല്ല. ഇന്ന അക
പ്പെടുന്ന ഉപദ്രവം സങ്കടം ദീനം മരണം മുതലാ
യത കുറയ ദിവസത്തേക്ക മാത്രമെ ഉള്ളൂ, ചാകു
മ്പോൾ തിൎന്നു പോകും. അനന്തരം മുമ്പിൽ വിചാ
രിക്കാത്ത കഷ്ടങ്ങളെ കാണും. അതിന്റെ കാര
ണം നീതിയുള്ള ദൈവം ഇഹലോകത്തിങ്കലും പ
രലോകത്തിങ്കലും പാപ സംബന്ധമായതിൽ എ
ല്ലാം നിരന്തരമായ കോപത്തെ കാണിക്കുന്നു ലോ
കാരംഭം മുതൽ ചെയ്തിരിക്കുന്ന പാപങ്ങളെ ക
ണ്ട മറക്കാതെ ശിക്ഷിക്കെണം എന്ന കരുതികൊ
ണ്ടിരിക്കുന്നു. അവൻ ഓരൊ മനുഷ്യരുടെ ജന
നം തുടങ്ങി ഹൃദയത്തിങ്കൽനിന്ന മുളച്ചുവന്ന ദോ
ഷങ്ങൾ എല്ലാം തിരുമനസ്സിൽ എഴുതി വെച്ചിരി
ക്കുന്നു. ദൈവം ഇത അറിയും അറിഞ്ഞാൽ ശി
ക്ഷിക്കും എന്ന എല്ലാവരും ഊഹിക്കകൊണ്ട ദൈ
വത്തെ ഭയപ്പെട്ട വരുന്നു, ൟ ഭയം പുറത്ത കാ
ണിക്കുന്നില്ല, ഉള്ളിൽ ഉണ്ട നിശ്ചയം. അയ്യൊ രാ
ജാവിന്ന തങ്ങളുടെ മേൽ കോപം ഉണ്ടെന്ന അ

"https://ml.wikisource.org/w/index.php?title=താൾ:CiXIV263.pdf/21&oldid=177738" എന്ന താളിൽനിന്ന് ശേഖരിച്ചത്