ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

അബ്ദു. ബുദ്ധിമാന്മാൎക്ക എല്ലാ ശാസ്ത്രങ്ങളെ
യും അറിഞ്ഞുകൊള്ളാം രാമൻ കുട്ടി കേട്ടത പറക.

രാമ. അച്ശാ ഞാൻ കേട്ടത പറയണമൊ.

നരസി. അവന്റെ മനസ്സ പോലെ ചെയ്യ.

രാമ. ആ സായ്പ ഒരു വേദവാക്യം വിസ്തരിച്ച
പറഞ്ഞു അത എന്തെന്നാൽ, സകല ജാതികൾ
ക്കും സാക്ഷിയായിട്ട രാജ്യത്തിന്റെ ഏവൻഗെ
ലിയോൻ ഭൂലോകത്തിൽ ഒക്കെയും പ്രസംഗിക്ക
പ്പെടും അപ്പോൾ അവസാനം വരും. മത്തായി.
൨൪: ൧൪.

അബ്ദു. അവൻ ൟ വാക്കിന്റെ അൎത്ഥം എ
ന്ത പറഞ്ഞു.

നരസി. അവന്റെ അൎത്ഥം നശിച്ച പോക
ട്ടെ കള്ളും മാംസവും ഭക്ഷിച്ച കുടിക്കുന്നവൎക്ക എ
ത്ര ബുദ്ധിയുണ്ട. ഒന്നാമത ശബ്ദം കൂടെ അറി
വാൻ പാടില്ല. അറിയുന്നു എങ്കിലും വിക്കി വി
ക്കി പറവാൻ കഴിയുന്നതെ ഉള്ളു.

രാമ. അവൻ പറഞ്ഞതിനെ ഞാൻ വെണ്ടും
വണ്ണം അറിഞ്ഞു. ജനങ്ങളും അറിവാൻ തക്കവ
ണ്ണം പറഞ്ഞു. ഇപ്പോൾ ഞാൻ സ്പഷ്ടമായിട്ട പ
റകയില്ല.

അബ്ദു. നല്ലത, താൻ പറയെണം.

രാമ. ആ സായ്പ താഴെ അങ്ങാടിയിൽനിന്ന
വന്ന കേളപ്പന്റെ വീട്ടിന്മുമ്പാകെ ഉള്ള ആലി
ന്റെ ചുവട്ടിൽ നിന്നുകൊണ്ട പ്രസംഗം ചെയ്യു
മ്പോൾ, ചില ശൂദ്രരും അവിടെ ചുറ്റും നിന്നി
രുന്നു. തന്റെ ജ്യേഷ്ടന്റെ മകൻ പക്കിയും പി
ന്നെ പത്ത മുപ്പത ജനങ്ങളും വന്നു കൂടി നിന്നു.
അപ്പോൾ ചിലർ വന്ന ഇത എന്തൊരു ശാസ്ത്രം
ഭ്രാന്തന്മാരെ പോലെ എന്തിന്ന നിന്ന കേൾക്കു
ന്നു നില്ക്കേണ്ട എന്ന പറഞ്ഞ പരിഹസിച്ചു. അ
പ്പോൾ ഒരു മൂപ്പൻ അവ്രൊട എന്തിന്ന പരിഹ


A2

"https://ml.wikisource.org/w/index.php?title=താൾ:CiXIV263.pdf/5&oldid=177722" എന്ന താളിൽനിന്ന് ശേഖരിച്ചത്