ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

അറിവുണ്ട എങ്കിലും ദൈവത്തെ അറിവാൻ വഴി
യുണ്ട എങ്കിലും അവന്റെ അടുക്കലേക്ക അവരു
ടെ മനസ്സ ചെല്ലുന്നില്ല. കരുണയാൽ ഏറിയ ഗു
ണങ്ങളെ അനുഭവിച്ചിട്ടും സ്തുതിക്കുന്നില്ല. ദൈ
വേഷ്ടം അറിഞ്ഞിട്ടും അനുസരിച്ച സേവിക്കുന്നി
ല്ല. എല്ലാവരിലും വാത്സല്യമുള്ളവൻ ഒരുപൊലെ
വെയിലും മഴയും പൊഴിക്കുന്നത കണ്ടിട്ടും സ
ന്തോഷിക്കുന്നില്ല. അതകൊണ്ട നല്ല സുഖവും
കാണുന്നില്ല ദുഃഖം അത്രെ. ജീവനുള്ളവരായിട്ടല്ല
മരിച്ച പന്തിയിൽ കിടക്കുന്നു. മഹത്വഹീനന്മാ
രും ഭ്രഷ്ടന്മാരുമായി ഉഴലുന്നു. പിന്നെ ൟ ലോക
വും സൎവ വത്സലന്റെ പണി ആകുന്നു എങ്കി
ലും ദൈവരാജ്യം അല്ല പിശാചുകളുടെ രാജധാ
നി എന്ന പറവാൻ സംഗതി ഉണ്ട. ഇത പരമാ
ൎത്ഥം എന്ന അറിഞ്ഞുകൊൾവിൻ.

നരസി. അത എല്ലാവൎക്കും അറിഞ്ഞുകൂടാ
യൊ ഇത ഉപദേശിക്കേണ്ടുന്നതിന്ന സായ്പിന്മാർ
വിലാത്തിയിൽനിന്ന വരേണമോ. ഇപ്രകാരം
പറയുന്നതിൽ ഒര ഉപായം ഉണ്ടെന്ന തോന്നുന്നു.
അങ്ങിനെ അല്ലയൊ അബ്ദുള്ള.

അബ്ദു. നരസിംഹ ഭട്ടരെ ഞങ്ങളിൽ ഇപ്രകാ
രം കൌശലം നടത്തുവാൻ പാങ്ങില്ല. അള്ളാ വ
ലിയവൻ മഹമ്മദ അവന്റെ നെബി എന്നുള്ള
ത സത്യം ഇതില്ലായ്മ ചെയ്വാൻ ആൎക്കും കഴികയില്ല.

രാമ. അതിന്ന മുമ്പെ പറഞ്ഞതും തെളിച്ച പ
റയാം. തമ്പുരാക്കന്മാർ കുടികളുടെ സൌഖ്യം വി
ചാരിക്കാതെ ദുഷ്ട ബുദ്ധികളായി നടക്കുന്നു എ
ങ്കിൽ പ്രജകൾ കൂടെ ദ്രോഹം ചെയ്യും അത്രെ. വി
ധികൎത്താക്കന്മാർ സത്യാസത്യങ്ങളെ നോക്കാതെ
സമ്മാനങ്ങളെ ആഗ്രഹിച്ച ന്യായം അന്യായം
ആക്കി വെച്ചാൽ വ്യാപ്തിക്കാർ ദേവകളിലും ഒട്ടും
ഭയം കൂടാതെ കള്ള സത്യം ചെയ്ത നേര കെടുത്തു.


A3

"https://ml.wikisource.org/w/index.php?title=താൾ:CiXIV263.pdf/7&oldid=177724" എന്ന താളിൽനിന്ന് ശേഖരിച്ചത്