ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

കളകയും ചെയ്യും. യജമാനന്മാർ നിശ്ചയിച്ച
ചമ്പളം കൊടുക്കാതെ വേല ചെയ്യിച്ചുവന്നാൽ
വേലക്കാർ ചതിച്ചും കട്ടും ഊണുകഴിക്കും, കച്ചവ
ടക്കാർ അധിക വില പറഞ്ഞ സാരമല്ലാത്ത ച
രക്കുകളെ വിറ്റുകൊണ്ടാൽ അവൎക്കു തന്റെ ഛേ
ദം വരും താൻ താൻ കുഴിച്ചതിൽ താൻ താൻ ത
ന്നെ വീഴും. പല രാജ്യങ്ങളിലും പ്രജകൾ മത്സ
രിച്ച രാജാവിനെ കൊന്ന തങ്ങൾ തന്നെ വാ
ണുകൊൾവാൻ നോക്കുമ്പോൾ, തമ്മിൽ തമ്മിൽ
അസൂയ തോന്നി, ഇടഞ്ഞ കലഹചുഴിപ്പിൽ മു
ങ്ങി പോകയും ചെയ്യും. അതുപോലെ മനുഷ്യർ
ഏക ഛത്രാധിപതിയായ ദൈവത്തോട മത്സരി
ച്ച വരുന്നതിനാൽ ഓരൊ പാപ ഫലങ്ങളെ അ
നുഭവിച്ചു വരുന്നു. ഗുരുജനങ്ങൾ ബാലന്മാരെ
നല്ലവണ്ണം ശിക്ഷിച്ച നടത്തുന്നില്ല. ശിഷ്യന്മാ
രും അവരെ ബഹുമാനിക്കുന്നില്ല. അഛ്ശനും കാ
രണവനും കുഞ്ഞുങ്ങൾക്ക ദോഷങ്ങളെ പഠിപ്പി
ച്ചു കൊടുക്കുന്നു. അതകൊണ്ട ആ കുഞ്ഞുങ്ങൾ
പ്രാപ്തി വരുമ്പോൾ, അവരെ ആദരിക്കുന്നില്ല.
പുരുഷൻ പരസ്ത്രീമുഖത്തെ നോക്കുന്നു അവളും
അന്യകൈ പിടിച്ച അവന്റെ മുതൽ ചിലവാ
ക്കി കളയുന്നത ആശ്ചൎയ്യമൊ. ഓരൊ കുഡുംബ
ത്തിലെ ആളുകൾ തമ്മിൽ പിണങ്ങി അന്യോന്യം
മുടിച്ച കളഞ്ഞുവരുന്നു. ഒരു ദേശത്തിലെ കുടികൾ
തങ്ങളിൽ ചേരാത്ത വ്യാജം പ്രവൃത്തിച്ച കിടക്കു
ന്നു. ഓരോ ജാതിക്കാരും അപ്രകാരം തമ്മിൽ ത
മ്മിലും ഇടത്ത വലത്തുള്ളവരോടും ഇടഞ്ഞ കൊ
ണ്ട പട കൂടി നശിച്ചുപോകുന്നു. അയ്യോ ഒരു ദൈ
വത്തിൽനിന്ന ജനിച്ചു ജ്യേഷ്ടാനുജന്മാരായി ഒ
രുമിച്ച പാൎക്കേണ്ടുന്നവർ എത്ര ജാതികളായി ഭേ
ദിച്ചു. ഏക ശരീരമായതിനെ എത്ര ഖണ്ഡമാക്കി
മുറിച്ച നിസ്സാരമാക്കി വരുന്നുണ്ട.

"https://ml.wikisource.org/w/index.php?title=താൾ:CiXIV263.pdf/8&oldid=177725" എന്ന താളിൽനിന്ന് ശേഖരിച്ചത്