ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൦

മൂന്ന പേൎക്കും കുറേശ്ശ അധികാരം ഉണ്ടായിരു ന്നു. എന്തെന്നാൽ ചിലർ ഇവനെയും മറ്റ ചി ലർ അവനെയും അനുസരിക്കയും ചെയ്തു. എങ്കി ലും ആ പുതിയ പാപ്പാ വേഗത്തിൽ മരിച്ച പോ യി അവന്ന പകരം ൨൩ാം യോഹന്നാൻ എന്ന പേരുള്ളവൻ പാപ്പാ സ്ഥാനം ഏല്ക്കയും ചെയ്തു. അത കൊല്ലം ൫൯൮൬ാം ആണ്ടിൽ ആയിരുന്നു. പിന്നത്തേതിൽ വളരെ മേല്പട്ടക്കാർ സഭയുടെ സൌഖ്യത്തിനായിട്ട സംഘം കൂടി. അതിന്റെ കാരണം എന്തെന്നാൽ മൂന്ന പാപ്പാമാർ ഒന്നി ച്ച ഭരിക്കുന്നതിനാൽ സമാധാനം ഇല്ലാതെയാ യി. അത്രയുമല്ല പുതിയ പാപ്പാ വളരെ ദോഷം ചെയ്തിരുന്നു. അതിനാൽ അവനെയും മുൻ തള്ളി ക്കളയപ്പെട്ട പാപ്പാമാരെയും അനുസരിക്കരുതെ ന്ന സംഘക്കാർ എല്ലാവരും കൂടി നിശ്ചയിച്ച പ്ര മാണം കല്പിച്ചു. ആ പാപ്പാമാരുടെ പേരുകൾ പ തിമൂന്നാം ബനിദിക്ത എന്നും പന്ത്രണ്ടാം ഗ്രെ‌ ഗോറി എന്നും ഇരുപത്തുമൂന്നാം യോഹന്നാൻ എന്നും ആയിരുന്നു. അവൎക്ക പകരം അഞ്ചാം മാ ൎത്തിൻ എന്നവൻ പാപ്പായായി തീൎന്നു. അത കൊ‌ ല്ലം ൫൯൩ാം ആണ്ടിൽ സംഭവിച്ചു. അപ്പോൾ സഭക്കാർ സമാധാനത്തെ ഏറ്റവും ആഗ്രഹിച്ച ഏകദേശം അവർ എല്ലാവരും മാൎത്തിനെ അനു സരിച്ചു. പിന്നെ കൊല്ലം ൬൦൦ാം ആണ്ടിൽ മത്സ രക്കാരനായ ബെനിദിക്ത മരിച്ചപോകയും ചെ യ്തു. ൟ പാപ്പാമാർ പാപമോചനവും പട്ടവും അവരവരുടെ ഇഷ്ടപ്രകാരം വിലെക്കായിട്ട വി റ്റതിന്റെ ശേഷവും ഡംഭം, കലശൽ, അക്രമം, കപടഭക്തി, മതവിപരീതം മുതലായ അതി ദോ ഷങ്ങൾ ചെയ്തതിന്റെ ശേഷവും പത്ത ഇരുപ ത പാപ്പാമാർ ബഹു പ്രയാസത്താൽ സഭയിൽ നിന്ന ഭ്രഷ്ടാക്കി തള്ളിക്കളയപ്പെട്ടിരുന്നു എങ്കിലും

"https://ml.wikisource.org/w/index.php?title=താൾ:CiXIV264.pdf/12&oldid=202400" എന്ന താളിൽനിന്ന് ശേഖരിച്ചത്