ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൬

ശിഹായുടെ സഭയിൽ ഉണ്ടാകുമെന്ന ശുദ്ധമുള്ള പൌലൂസ പറഞ്ഞിരുന്നു. ആയത ഇപ്പോൾ നി വൃത്തിയായിരിക്കുന്നുവല്ലൊ. റോമായിലെ മേല്പട്ട ക്കാരൻ സകല മേല്പട്ടക്കാരുടെയും എല്ലാ മനുഷ്യ രുടെയും മേൽ അധികാരം അന്വെഷിച്ച, പാപ്പാ യായി തീൎന്ന, വലുതായുള്ള കലഹം, ലൌകീക ചിന്ത, നിഗളം, ദുൎന്നടപ്പ മുതലായവ കൊണ്ട സത്യ ക്രിസ്ത്യാനികൾക്ക ഒക്കയും ദുഃഖവും മശി ഹായിക്ക അവമാനവും വരുത്തിയിരിക്കുന്നു. പാ പങ്ങളെ മോചിപ്പാൻ തനിക്ക കഴിയുമെന്ന പാ പ്പാ പറയുന്നു. അവൻ വന്ദിക്കപ്പെടുകയും ചെ യ്യുന്നു.

൪ാമത. (റോമാ രാജ്യമാകുന്ന‌) നാലാമത്തെ മ ഹാ രാജ്യത്തിൽ നിന്ന പത്ത രാജാക്കന്മർ ഉണ്ടാ കുമെന്നും അവരുടെ ഇടയിൽനിന്ന വ്യത്യാസമാ യുള്ള മറ്റൊരു അധികാരി ക്രമേണ വളൎന്ന വ ന്ന ആ പത്ത രാജാക്കന്മാരിൽ മൂന്ന പേരുടെ ശ ക്തി ലഭിക്കുമെന്നും, ൟ വ്യത്യാസമായുള്ള അധി കാരി (ഒരു രാജാവ മാത്രം അല്ല,) അഹമ്മതി സം സാരിച്ച ദൈവത്തിന്റെ സത്യ ജനങ്ങളെ ഉപദ്ര വിക്കുമെന്നും ദാനിയേൽ പറയുന്നു. ഇതാ, റോ മാ പാപ്പാ അവൻ രാജാവിന്റെയും പട്ടക്കാര ന്റെയും സ്ഥാനങ്ങളുളുള്ള അധികാരി ആകുന്നു. ദാനിയെൽ പറയുന്നത പാപ്പാമാരിൽ ഒരു ആളി നെ കുറിച്ച അല്ല ആ സ്ഥാനത്തെ കുറിച്ചത്രെ ആയിരിക്കയാൽ ആ സ്ഥാനക്കാർ എല്ലാവരും അ തിൽ അടങ്ങിയിരിക്കുന്നു. പാപ്പാ വേദ പുസ്തകം വായിച്ചുകൂടാ എന്ന വിലക്കുകയും രണ്ടാമത്തെ കല്പന എടുത്തുകളകയും വിവാഹം ചെയ്‌വാൻ വി രോധിക്കയും ആഹാരങ്ങളിൽനിന്ന ഒഴിഞ്ഞിരി പ്പാൻ കല്പിക്കയും, തന്നെ അനുസരിക്കാത്ത എല്ലാ വരെയും ശപിക്കയും ചെയ്യുന്നു. അവൻ മശിഹാ

"https://ml.wikisource.org/w/index.php?title=താൾ:CiXIV264.pdf/18&oldid=202406" എന്ന താളിൽനിന്ന് ശേഖരിച്ചത്