ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൭

യിങ്കൽനിന്ന മനുഷ്യരെ അകറ്റി കൊണ്ടുപോ കുന്നു. അവൻ അവരെ ആശ്രയിപ്പാൻ പഠി പ്പിക്കുന്നത ഉപായങ്ങളിലും മരിച്ചുപോയ പു ണ്യവാന്മാരോടുള്ള പ്രാൎത്ഥനകളിലും ബെസ്പുൎക്കാ നായിലും എല്ലാറ്റിലും പ്രധാനമായിട്ട പട്ടക്കാൎക്ക കൊടുക്കുന്ന ദ്രവ്യത്തിലും ആകുന്നു എന്ന തന്നെ യുമല്ല, ദ്രവ്യം വേണം ദ്രവ്യം ദ്രവ്യം അല്ലാഞ്ഞാൽ ഉപായങ്ങളും പ്രാൎത്ഥനകളും ബെസ്പുൎക്കാനായും ത ന്നെയും രക്ഷിക്കയില്ല എന്ന പാപ്പാ പറയുന്നു.

അന്തിക്രിസ്തു ഇവനാകുന്നു. മശിഹായുടെ ര ക്തം സകല പാപത്തിൽനിന്നും ശുദ്ധമാക്കുന്നു എന്നുള്ള ഉപദേശത്തെ മറച്ചുകളഞ്ഞ മനുഷ്യരു ടെ ആത്മാക്കളെ നശിപ്പിക്കുന്നവൻ ഇവൻ ത ന്നെ.

എന്നാൽ അന്തിക്രിസ്തുവിന്റെയും അവനെ അനുസരിക്കുന്ന എല്ലാവരുടെയും പേൎക്കുള്ള ശി ക്ഷ വരുന്നുണ്ട.

വായനക്കാരാ ൟ എഴുതിയത ദൂഷണമെങ്കിൽ ഇനിക്ക ഹാ കഷ്ടം എന്നാൽ ഇത ദൈവത്തി ന്റെ സത്യോപദേശം ആയിരിക്കുന്നതിനാൽ ഇ തിനെ ഉപേക്ഷിച്ചുവരുന്ന പാപ്പാമാൎഗ്ഗക്കാൎക്ക ഹാ കഷ്ടം എന്തെന്നാൽ അവൎക്ക അപകടവും നാശ വുമെയുള്ളു ദൈവത്തിന്റെ സത്യ ജനങ്ങളായുള്ള വരിൽ വല്ലവരും അന്തിക്രിസ്തുവിന്റെ സഭയിൽ ഇരിക്കുന്നു എങ്കിൽ ദൈവം അവരോട കല്പിക്കു ന്നത എന്തെന്നാൽ എന്റെ ജനങ്ങളെ നിങ്ങൾ അവളുടെ പാപങ്ങളിൽ ഓഹരിയുള്ളവരാകാതെ യും അവളുടെ ബാധകളിൽനിന്ന പ്രാപിക്കാതെ യും ഇരിപ്പാൻ അവളിൽനിന്ന പുറപ്പെടുവിൻ. അറിയി. ൧൮ ൪. ൟ കല്പനയെ പാപ്പാ മത ക്കാർ കേട്ട അനുസരിക്കേണ്ടുന്നതിനായിട്ട വായ നക്കാരാ നീ അവൎക്ക വേണ്ടി പ്രാൎത്ഥിക്ക.

"https://ml.wikisource.org/w/index.php?title=താൾ:CiXIV264.pdf/19&oldid=202407" എന്ന താളിൽനിന്ന് ശേഖരിച്ചത്