ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

മാർപാപ്പാ


ഒരിക്കൽ പന്ത്രണ്ട അപ്പോസ്തോലന്മാരിൽ വെ ച്ച വലിയവനും പ്രഭുവും ആരായിരുന്നു എന്ന അവൎക്ക ഒരു തൎക്കം ഉണ്ടായി എങ്കിലും നമ്മുടെ കൎത്താവായ മശിഹാ അവരെ ശാസിച്ച കല്പിച്ച ത എന്തെന്നാൽ "ജാതികളുടെ പ്രഭുക്കൾ അവരു ടെ മേൽ കൎത്തവ്യം ചെയ്യുന്നു എന്നും മഹത്തു കൾ അവരുടെ മേൽ അധികാരം ചെയ്യുന്നു എന്നും നിങ്ങൾ അറിയുന്നുവല്ലൊ എങ്കിലും ഇപ്രകാ രം നിങ്ങളുടെ ഇടയിൽ വേണ്ട" ഇതിനാൽ യാ തൊരു അപ്പോസ്തോലനും ശേഷം അപ്പോസ്തോ ലന്മാരുടെ മീതെ ദിവ്യ അധികാരം ഇല്ലാഞ്ഞു എ ന്നും ആ പന്ത്രണ്ട പേർ സമന്മാർ തന്നെ ആ യിരുന്നു എന്നും നമ്മൾ അറിഞ്ഞിരിക്കുന്നു. ക ൎത്താവായ മശിഹാ പത്രോസിന എങ്കിലും യോഹ ന്നാന എങ്കിലും പ്രഭുത്വം കൊടുത്തിട്ടില്ല. ക്രീ സ്തു എന്ന ഒരുത്തൻ അവരുടെ ഗുരു ആയിരുന്നു അവർ എല്ലാവരും സഹോദരന്മാരും തന്നെ.

പിന്നെ മശിഹാ സ്വൎഗ്ഗാരോഹണം ചെയ്തതി ന്റെ ശേഷം പരി|ശുദ്ധാത്മാവ പന്ത്രണ്ട അ പ്പോസ്തോലന്മാൎക്ക ഒരുമിച്ച വന്നു അവൎക്ക എല്ലാ വൎക്കും ഒരുപോലെ ഉണ്ടായിരുന്നു ഒട്ടും വ്യത്യാ സം ഇല്ലാഞ്ഞു.

അതിന മുമ്പെ നമ്മുടെ കൎത്താവായ മശിഹാ തന്റെ നാമത്തിൽ അനുതാപവും പാപമോചന <lb /> a

"https://ml.wikisource.org/w/index.php?title=താൾ:CiXIV264.pdf/3&oldid=202391" എന്ന താളിൽനിന്ന് ശേഖരിച്ചത്