ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

അപ്പൊസ്തൊലന്മാരുടെ കാലത്ത റോമായി ലെ വിഗ്രഹാരാധനക്കാരനായ മഹാ രാജാവ ഉ പദ്രവികളിൽ പ്രമാണി ആയിരുന്നു. ആ മഹാ രാജാവ ഭൂലോകം മുഴുവനിലും മിക്കവാറും ഭരിച്ചു. ക്രിസ്ത്യാനികളെ ഏറ്റവും ഉപദ്രവിക്കുകയും ചെയ്തു. എങ്കിലും അജ്ഞാനിയായിരുന്ന ആ മഹാ രാജാ വ പൌലൂസ പറഞ്ഞിട്ടുള്ള പാപത്തിന്റെ മനു ഷ്യൻ അല്ലാഞ്ഞു എന്ന നിശ്ചയമായിട്ട അറി യാം എന്തെന്നാൽ ദിവ്യാധികാരം അന്വേഷി ച്ചിട്ട ദൈവത്തിന്റെ ആലയത്തിൽ ഇരുന്നിട്ടുള്ള വൻ അല്ല. പുറജാതിക്കാരൻ അത്രെ.

നമ്മുടേ കൎത്താവായ യേശു മശിഹാ മരിച്ച പ്പോൾ ഭൂലോകത്തിൽ പ്രധാന പട്ടണമായ റോ മായിലുള്ളവർ അജ്ഞാനികൾ ആയിരുന്നു. എങ്കി ലും അവരിൽ പലരും വേഗത്തിൽ മാൎഗ്ഗം അനു സരിച്ച മഹാ വലിയ സഭയായി തീൎന്നു. എങ്കി ലും ഉപദ്രവ കാലത്ത സഭ നല്ലവണ്ണം വൎദ്ധിച്ചു എങ്കിൽ റോമായിലെ മഹാ രാജാവായ കൊൻസ്ത റ്റീൻ മാൎഗ്ഗം അനുസരിച്ചപ്പോൾ ആ സഭ എത്ര നല്ലവണ്ണം വൎദ്ധിച്ചിരിക്കും അത മശിഹായുടെ ൩൧൪ാം ആണ്ടിൽ സംഭവിച്ചു. അന്ന മുതൽ റോ മായിലെ മേല്പട്ടക്കാരൻ റോമാ മഹാ രാജാവിന്റെ പക്ഷം കൊണ്ട ചില ദേശക്കാരിൽനിന്ന വളര‌ ബഹുമാനവും അധികാരവും വാങ്ങിച്ചു. അതി ന്റെ ശേഷം ആ സ്ഥാനത്തെ പരിഗ്രഹിപ്പാനാ യിട്ട പലൎക്കും അത്യാഗ്രഹം ഉണ്ടായിരുന്നു. ആ യത കൊണ്ട അക്കാലം മുതൽ റോമായിലെ ഒരു മേല്പട്ടക്കാരൻ മരിച്ച മറ്റൊരു മേല്പട്ടക്കാരനെ തെ രിഞ്ഞെടുപ്പാൻ ഇട വന്നപ്പോൽ വളരെ കൈക്കൂ ലി വഴക്ക കലശൽ മുതലായവ ഉണ്ടായി വന്നു. പിന്നത്തേതിൽ റോമായിലെ മേല്പട്ടക്കാരൻ പാ പ്പാ എന്ന വിളിക്കപ്പെടുവാൻ തുടങ്ങി. എന്നാൽ

"https://ml.wikisource.org/w/index.php?title=താൾ:CiXIV264.pdf/6&oldid=202394" എന്ന താളിൽനിന്ന് ശേഖരിച്ചത്